May 22, 2026

വയനാട് ജില്ലയില്‍ 101 പേര്‍ക്ക് കൂടി കോവിഡ് : 126 പേര്‍ക്ക് രോഗമുക്തി : എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (15.11.20) 101 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 126 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8774 ആയി. 7740 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 60 മരണം. നിലവില്‍ 974 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 524 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
കല്‍പ്പറ്റ സ്വദേശികളായ 19 പേര്‍, വെള്ളമുണ്ട 14 പേര്‍, മാനന്തവാടി പത്ത് പേര്‍, മീനങ്ങാടി ഒമ്പത് പേര്‍, മുള്ളന്‍കൊല്ലി, മേപ്പാടി എട്ടുപേര്‍ വീതം, ബത്തേരി ഏഴ് പേര്‍, പനമരം അഞ്ചുപേര്‍, കോട്ടത്തറ നാലു പേര്‍,  മുട്ടില്‍ മൂന്നു പേര്‍, അമ്പലവയല്‍, കണിയാമ്പറ്റ, പൊഴുതന, എടവക രണ്ടു പേര്‍ വീതം, നൂല്‍പ്പുഴ, പുല്‍പ്പള്ളി, തരിയോട്, തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. 
*126 പേര്‍ക്ക് രോഗമുക്തി*
വെള്ളമുണ്ട, പനമരം സ്വദേശികളായ 13 പേര്‍ വീതം, മീനങ്ങാടി 11 പേര്‍, പൂതാടി എട്ടുപേര്‍, തിരുനെല്ലി ഏഴ്  പേര്‍, മേപ്പാടി, തൊണ്ടര്‍നാട്, പുല്‍പ്പള്ളി 6 പേര്‍ വീതം, ബത്തേരി,  അമ്പലവയല്‍, പടിഞ്ഞാറത്തറ  4 പേര്‍ വീതം, നെന്മേനി, മുട്ടില്‍, തവിഞ്ഞാല്‍, മാനന്തവാടി  രണ്ടു പേര്‍ വീതം, കണിയാമ്പറ്റ, പൊഴുതന, വെങ്ങപ്പള്ളി, എടവക സ്വദേശികളായ ഓരോരുത്തരും, ഒരു കോഴിക്കോട് സ്വദേശിയും, ഒരു കര്‍ണാടക സ്വദേശിയും, വീടുകളില്‍ ചികിത്സയിലായിരുന്ന 30 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *