മറുനാടൻ പാൽ വിൽപ്പനക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കാട്ടിമൂല ക്ഷീര സംഘത്തിൻറെ ആഭിമുഖ്യത്തിൽ മറുനാടൻ പാൽ വിൽപ്പനക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കേരളത്തിലെ ക്ഷീരകർഷകർക്കും ക്ഷീര സംഘങ്ങൾക്കും കർഷകരുടെ പ്രസ്ഥാനമായ മിൽമയ്ക്കും മറുനാടൻ പാൽ വില്പന ഏൽപ്പിച്ച ആഘാതം ചെറുതല്ല .മായം ചേർത്ത മറുനാടൻ പാൽ ഉപേക്ഷിക്കുക , കേരളത്തിലെ ക്ഷീരകർഷകരെ രക്ഷിക്കുക എന്ന് പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു
പ്രതിഷേധ കൂട്ടായ്മയിൽ സംഘം പ്രസിഡണ്ട് ജോസ് തോമസ് തേവർ പാടത്ത് , സംഘം ഡയറക്ടർ ജോസ് മാത്യു എന്നിവർ സംസാരിച്ചു .സംഘം സെക്രട്ടറി ദേവസ്യ പി.ജെ നന്ദിയും പറഞ്ഞു



Leave a Reply