ജിതേഷ് കുര്യാക്കോസും സഹപ്രവർത്തകരും കേരള കോൺഗ്രസ് (എം)ൽ ചേർന്നു
മാനന്തവാടി :
കേരള കോൺഗ്രസ്സ് (ജേക്കബ്) ജില്ലാ സെക്രട്ടറി ജിതേഷ് കുര്യാക്കോസും സഹപ്രവർത്തകരും ജേക്കബ് ഗ്രൂപ്പിൽ നിന്നും രാജിവച്ച് പി .ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ്റ്റ് (എം) ൽ ചേർന്ന് പ്രവവർത്തിക്കാൻ തീരുമാനിച്ചതായി. വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരള കോൺഗ്രസ്സിൻ്റെ ഐക്യമാണ് പ്രധാനമെന്നും .പി .ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ്സിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യു ഡി എഫ് നൊപ്പം ചേർന്ന് നിൽക്കാൻ തീരുമാനിച്ചതായി ഇവർ പറഞ്ഞു. ബിജു ഏലിയാസ് .ഏബി ജോസ്, ബിനീഷ് കുമാർ, ബീനീഷ് അപ്പപ്പാറ ഏന്നിവരാണ് ജേക്കബ് വിഭാഗത്തിൽ നിന്നും രാജിവച്ച് കേരള കോൺഗ്രസ്സ് (എം) ൽ ചേർന്നത്.





Leave a Reply