കേരള ചിത്രകലാ പരിഷത്ത് കുട്ടിക്കൂട്ടം വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

കൽപ്പറ്റ :
ചിത്രകലയിൽ അഭിരുചിയുളള കുട്ടികൾക്ക്
അവരുടെ സർഗാത്മകത വൈഭവം വികസിപ്പിക്കാന്നതിനായി
ശരിയായ ദിശാബോധത്തിലൂന്നിയ കലാ പരിശീലന കളരികൾ നടത്തി ഭാവിയിലെ കലാകാരന്മാരെ വാർത്തെടുക്കാൻ വേണ്ടി
കേരള ചിത്രകലാ പരിഷത്ത് എല്ലാ ജില്ലകളിലും കുട്ടികൾക്ക് മാത്രമായി “കുട്ടിക്കൂട്ടം”
എന്ന കുട്ടികളുടെ വാട്സപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി കഴിഞ്ഞു.
വയനാട് ജില്ല കുട്ടി കൂട്ടത്തിൻ്റ ഉദ്ഘാടനം ഓൺലൈനായി പ്രശസ്ത ചിത്രകാരൻ (മോഹൻദാസ് മായാവി ,കപീഷ്) തുടങ്ങിയ ചിത്രകഥകളുടെ ശിൽപി നിർവഹിച്ചു .
യോഗത്തിൽ
ആശംസകളു മായി പ്രശസ്ത ചിത്രകാരൻ മദനൻ ,
കേരള ചിത്രകലാ പരിഷത്ത്
സംസ്ഥാന പ്രസിഡണ്ട് പശുപതി മാസ്റ്റർ, സംസ്ഥാന സെക്രട്ടറി എവറസ്റ്റ് രാജ്, കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട് ,
പ്രസാദ് ,
ഷാജി പാമ്പള
ഭഗീരതി ടീച്ചർ,
അഭിനന്ദ, നന്ദകിഷോർ തുടങ്ങിയവർ സംസാരിച്ചു. വയനാട് ജില്ല കുട്ടിക്കൂട്ടം ലീഡേഴ്സ് ആയി
അഭിനന്ദ, നന്ദകിഷോർ
എനിവരെ തിരെഞ്ഞെടുത്തു.



Leave a Reply