June 15, 2026

വയനാട്ടിൽ എല്‍ ഡി എഫ് വന്‍മുന്നേറ്റം നടത്തും-പി കെ ശ്രീമതി

0
IMG-20201117-WA0405.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട; ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ എല്‍ഡി എഫിന് വന്‍മുന്നേറ്റമുണ്ടാക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗവും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതിടീച്ചര്‍. വെള്ളമുണ്ടയില്‍ എല്‍.ഡി .എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അവര്‍.കഴിഞ്ഞ നാലരക്കൊല്ലമായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമകാര്യപ്രവര്‍ത്തനങ്ങള്‍ മാത്രം ചൂണ്ടിക്കാണിച്ച് വോട്ടര്‍മാരെ സമീപിച്ചാല്‍ പ്പോലും എല്‍ഡിഎഫ് അനുകൂല സമീപനം ജനങ്ങള്‍ സ്വീകരിക്കും.സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെട്ട നിരവധിപേരാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ നിന്നും മുസ്ലിംലീഗില്‍ നിന്നും രാജിവെച്ച് എല്‍ഡിഎഫിലെത്തുന്നതെന്നും അവര്‍ പറഞ്ഞു
ത്രിതല പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിനായി നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.കേരള കോണ്‍ഗ്രസ്സ് ജില്ലാ ട്രഷറര്‍ പിടിമത്തായി, സി കെ നാണു എം എല്‍ എ, എ എന്‍ പ്രഭാകരന്‍, കെ റഫീഖ്, ജുനൈദ് കൈപ്പാണി, കെ പി രാജന്‍, സി കെ ഉമ്മര്‍, ബി രാധാകൃഷ്പിള്ള, ഷബീറലി പി എം, കുന്നുമ്മല്‍ മൊയ്തു, കാജകമറുദ്ദീന്‍, കെ പി ശശികുമാര്‍, സി പി ഐ എം പനമരം ഏരിയ സെക്രട്ടറി എ ജോണി, സി പി ഐം വെള്ളമുണ്ട ലോക്കല്‍ സെക്രട്ടറി എം മുരളീധരന്‍, പി ജെ ആന്റണി, സി എം അനില്‍കുമാര്‍, പി എ അസീസ്, സി ജി പ്രത്യുഷ്, കെ രാമചന്ദ്രന്‍, കെ സി കെ നജ്മുദ്ദീന്‍ പ്രസംഗിച്ചു. എല്‍ ഡി എഫ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി തയ്യാറാക്കിയ വികസനരേഖ പി ജെ ആന്റണിക്ക് നല്‍കി പി കെ ശ്രീമതി ടീച്ചര്‍ പ്രകാശനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *