April 19, 2024

കോഗ്നിറ്റീവ് ഹെല്‍ത്ത് മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത: നിഷില്‍ വെബിനാര്‍

0

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) സംഘടിപ്പിച്ചു വരുന്ന നിഡാസ് വെബിനാര്‍ അമ്പതാം ലക്കത്തിലേക്ക് കടക്കുന്നു. നവംബര്‍ 21 ന് നടക്കുന്ന വെബിനാറില്‍ പ്രായമായവരില്‍ ഫലപ്രദമായ ആശയവിനിമയത്തിനായി  കോഗ്നിറ്റീവ് ഹെല്‍ത്ത് മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത എന്നതാണ് ഇത്തവണത്തെ വിഷയം.

സാമൂഹ്യനീതി ഡയറക്ടറേറ്റുമായി ചേര്‍ന്നാണ് നിഷ് ഈ സെമിനാര്‍ നടത്തുന്നത്. നിഷിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറും സാമൂഹ്യ നീതി വകുപ്പിന്‍റെ ഡയറക്ടറുമായ ശ്രീമതി ഷീബ ജോര്‍ജ്ജ് ഐഎഎസ് സെമിനാര്‍ അഭിസംബോധന ചെയ്യും. മാസം തോറുമാണ് നിഷ് ഓണ്‍ലൈന്‍ ഇന്‍റെറാക്ടീവ് ഡിസെബിലിറ്റി അവയര്‍നെസ്സ് എന്ന നിഡാസ് സെമിനാര്‍ നടത്തി വരുന്നത്.
നിഷിലെ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാതോളജി വകുപ്പ് മേധാവി ഡോ. വിനീത മേരി ജോര്‍ജ്ജ് വെബിനാര്‍ നയിക്കും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആക്കുളത്തെ നിഷ് കാമ്പസില്‍ നിന്നുമുള്ള ലൈവ് വീഡിയോ രാവിലെ 10.30 മുതല്‍ 11.30 വരെ കാണാവുന്നതാണ്. 
വെബിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍  http://nidas.nish.ac.in/be-a-participant     എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nidas.nish.ac.in     എന്ന വെബ്സൈറ്റിലോ 0471 2944675 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *