September 18, 2024

സി പി ജലീലിന്റെ മരണം: അന്വേഷണം അട്ടിമറിക്കുന്നതിനെതിരെ കുടുംബാംഗങ്ങളുടെ ധർണ്ണ നാളെ .

0
കൽപ്പറ്റ: 

സി പി ജലീലിന്റെ  മരണം: അന്വേഷണം അട്ടിമറിക്കുന്നതിനെതിരെ കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവർത്തകരും നാളെ  വയനാട് കലക്ടറേറ്റിനു മുൻപിൽ ധർണ്ണ  നടത്തും. ഇടതു സർക്കാരിന്റെ  കാലത്ത് നാല് വ്യാജ ഏറ്റുമുട്ടലുകളിൽ  എട്ടുപേർ കൊല്ലപ്പെട്ടുവെന്നും  ഇത്തരം മരണങ്ങളുടെ അന്വേഷണം അട്ടിമറിക്കുന്നു എന്നും ആരോപിച്ചാണ് സമരം നടത്തുന്നത് . ഇത്തരം  വ്യാജ ഏറ്റുമുട്ടലുകളിൽ സർക്കാർ പാലിക്കേണ്ട സുപ്രീംകോടതി നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ല. പോലീസും സർക്കാരും ചേർന്ന് നഗ്നമായി അവയെല്ലാം ലംഘിക്കുകയാണ്. വ്യാജ ഏറ്റുമുട്ടലിൽ സി പി ജലീൽ മരിച്ചപ്പോൾ പോലീസ് കോടതിയിൽ കൊടുത്ത എഫ് ഐ എസ് സി ലും പോലീസ് മേധാവി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ക്രൈംബ്രാഞ്ച് കൽപ്പറ്റ കോടതിയിൽ അന്വേഷണ റിപ്പോർട്ട് കൊടുത്തപ്പോഴും എല്ലാം യഥാർത്ഥ വസ്തുതകൾ   മൂടിവെച്ച്  പോലീസുകാരെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും ഇവർ ആരോപിച്ചു.

ഫാസിസവൽക്കരണത്തിന് അടിത്തറ ഒരുക്കുന്ന വിധം തണ്ടർബോൾട്ടും പിണറായി സർക്കാരും നിലമ്പൂർ മുതൽ പടിഞ്ഞാറത്തറ വരെ നടത്തിയ വ്യാജ ഏറ്റുമുട്ടലുകൾക്കെതിരെ സി പി ജലീലിന്റെ  കുടുംബവും മനുഷ്യാവകാശപ്രവർത്തകരും നടത്തുന്ന  ധർണ്ണയിൽ  മറ്റ് ജനാധിപത്യവാദികളും പങ്കെടുക്കുമെന്നും  ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡണ്ട് ഹരി,    സെക്രട്ടറി സി.പി. റഷീദ്  എന്നിവർ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *