November 11, 2026

തദ്ദേശ തെരഞ്ഞെടുപ്പ് : നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബ്ലോക്ക്തല നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. തഹസില്‍ദാര്‍മാരായ ബി. അഫ്‌സല്‍, പി.എം കുര്യന്‍, ജോസ് പോള്‍ ചിറ്റിലപ്പള്ളി, കെ.ജി. സുരേഷ്ബാബു എന്നിവരെയാണ് യഥാക്രമം കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പനമരം ബ്ലോക്കുകളില്‍ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചത്.  ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) ഇ. മുഹമ്മദ് യൂസഫാണ് ജില്ലാതല നോഡല്‍ ഓഫീസര്‍.

ജി.ഫനിന്ദ്ര കുമാര്‍ റാവു
പൊതു നിരീക്ഷകന്‍
ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീതിപൂര്‍വ്വവും നിഷ്പക്ഷവുമായി നടത്തുന്നതിന് വനം വകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ ജി.ഫനിന്ദ്ര കുമാര്‍ റാവുവിനെ പൊതു നിരീക്ഷകനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയമിച്ചു. സീനിയര്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *