ട്രാക്ടറിന് ട്രെയ്ലർ ഘടിപ്പിക്കാൻ അനുമതിയില്ല : വോട്ടുബഹിഷ്കരണത്തിനൊരുങ്ങി ഡ്രൈവർമാരും ഉടമകളും


Ad
.
കൽപ്പറ്റ: ട്രാക്ടറിന് ട്രെയ്ലർ ഘടിപ്പിക്കാൻ അനുമതിയില്ല .  വോട്ടുബഹിഷ്കരണത്തിനൊരുങ്ങി ഡ്രൈവർമാരും ഉടമകളും.
വർഷത്തിൽ ഏകദേശം മൂന്ന് മാസം മാത്രം കാർഷികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന
ട്രാക്ടർ ശേഷിക്കുന്ന മാസങ്ങളിൽ നിർത്തിയിടേണ്ട ഗതികേടിലാണ് കൃഷിക്കാരായ ട്രാക്ടർ ഉടമസ്ഥരെന്ന്  വയനാട് ട്രക്ടർ ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കൽപ്പറ്റയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. 
 വയനാട്ടിലെ മിക്ക കർഷകരും കൃഷിപ്പണിക്കും കാർഷിക വിളകൾ കൃഷിയിടത്തിൽ നിന്ന്
വീട്ടിലെത്തിക്കുന്നതിനും മർക്കറ്റിൽ കൊണ്ടുപോയി വിൽക്കുവാനും മറ്റുമായി ട്രാക്ടർ ടെയ്ലറിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ട്രാക്ടറിന് ടെയ്ലർ അറ്റാച്ച് ചെയ്യാൻ സാധി ക്കാത്തതിനാൽ ഈ ആവശ്യങ്ങൾക്ക് മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലെത്തിനിൽക്കു ന്നു. കാർഷിക മേഖലയെ മാത്രം ആശ്രയിച്ച് ട്രാക്ടർ ഉടമസ്ഥർക്ക് ഒരിക്കലും പിടിച്ചുനിൽക്കാൻ സാധ്യമല്ല എന്ന വസ്തുത വേണ്ടപ്പെട്ടവർ തിരിച്ചറിയേണ്ടതുണ്ട്. വയനാട്ടിലെ ആർ.ടി.ഒ. ഓഫീസുകളിൽ 2018 ഏപ്രിൽ മാസത്തിന് ശേഷം അഗ്രിക്കൾച്ചറൽ ട്രാക്ടർ (പ്രൈവറ്റ് കാരിയർ) എൽ.എം.വി. ആയി മാത്രം രജിസ്റ്റർ ചെയ്യുകയും ട്രെയ്ലർ അറ്റാച്ചു ചെയ്യുവാൻ വിസമ്മതിക്കുകയുമാണ് ചെയ്തത്. ഇത് അന്വേഷിച്ചപ്പോൾ ചില സാങ്കേതിക തടസ്സ ങ്ങൾ ഉണ്ടെന്നും അത് കുറച്ച് കഴിഞ്ഞ് മാറിയാൽ രജിസ്റ്റർ ചെയ്ത് തരാമെന്നുമാണ് പറഞ്ഞത്.
എന്നാൽ നാളിതുവരെ യാതൊരുവിധ നടപടികളും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടി
ല്ല. 2018 ഏപ്രിൽ മാസത്തിന് ശേഷം 2019 മാർച്ച് മാസം വരെ വയനാട്ടിൽ പബ്ലിക് കാരിയറായി
ടാക്ടർ ടെയ്ലർ അറ്റാച്ച് ചെയ്ത് രജിസ്റ്റർ ചെയ്ത് കൊടുത്തിരുന്നു. മറ്റു ജില്ലകളിലും ട്രാക്ടർ
ട്രെയ്ലർ 2019 ഏപ്രിൽ മാസത്തിന് ശേഷം പബ്ലിക് കാരിയർ ആയി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
 ആർ.ടി.ഒ. തന്ന വിശദീകരണം ടെയ്ലറിന് എ.ആർ.ഐ. അംഗീകാരം ഇല്ലെന്നാണ്. എന്നാൽ പിന്നീട് പുറയുന്നത് ട്രെയ്മർ ഘടിപ്പിക്കുമ്പോൾ അത് ഒരു ഗുഡ്സ് കാരിയേജ് ആകുമെന്നും അതിനാൽ അത് രജിസ്റ്റർ ചെയ്യാൻ തടസ്സങ്ങൾ ഉണ്ടെന്നുമാണ്.
ഈ വിവരങ്ങൾ നേരത്തെ മാധ്യമങ്ങളിൽ കൂടിയോ ഉദ്യോഗസ്ഥ തലത്തിലോ, ട്രാൻസ്പോർട്ട് വകുപ്പ് വഴിയോ ട്രാക്ടർ വാങ്ങുവാൻ ഉദ്ദേശിക്കുന്ന ഉടമകളെ അറിയിക്കുകയോ ചെയ്തിട്ടില്ല. ലക്ഷങ്ങൾ ബാങ്കിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടം എടുത്ത് ട്രാക്ടർ വാങ്ങിയ പല കാർഷകരും കബളിപ്പിക്കപ്പെടുകയായിരുന്നു. ബാങ്ക് വായ്പകളുടെ പലിശ പോലും അടയ്ക്കാൻ പറ്റാത്തവരുമുണ്ട്.
വയനാട് ജില്ലാ ട്രാക്ടർ ഡ്രൈവേഴ്സ്  അസോസിയേഷൻ വിവരാവകാശ നിയമപ്രകാരം കൽപ്പറ്റ ആർ ടി.ഒ. ഓഫീസിൽ അപേക്ഷ നൽകിയതിന്റെ മറുപടി പ്രകാരം ഇത്തരം വാഹനങ്ങൾ ടാക്സിയാക്കുന്നതിന് യാതൊരുവിധ നിയമതടസ്സവും ഇല്ലെന്നുള്ള മറുപടിയാണ് ലഭിച്ചിട്ടുള്ളത്.
ആയതിനാൽ 2018-19 കാലയളവിൽ ട്രെയ്ലർ അറ്റാച്ച് ചെയ്ത് ടാക്സിയാക്കാമെന്ന് പ്രതീ ക്ഷിച്ച് ട്രാക്ടർ വാങ്ങിയ ആളുകൾക്കെങ്കിലും ടാക്സി രജിസ്ട്രേഷൻ അനുവദിച്ച് അവരുടെ ഉപ ജീവനമാർഗ്ഗം കണ്ടെത്താനും ബാങ്ക് ലോണുകളും മറ്റും അടക്കാനും ഭാരിച്ച കടക്കെണിയിൽ നിന്നും അവരെ കരകയറ്റാനും സർക്കാർ എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വിനീ തമായി അപേക്ഷിക്കുന്നു.
എത്രയും പെട്ടെന്ന് ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകാത്തപക്ഷം വയനാട് ട്രാക്ടർ ഡൈവേഴ്സ് അസോസിയേഷൻ ശക്തമായ പ്രക്ഷോഭ പരിപാടികളോടൊപ്പം വോട്ടു ബഹിഷ്കരണമടക്കമുള്ള പ്രത്യക്ഷ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രസിഡണ്ട് എം.പി.  ഹനീഫ , സെക്രട്ടറി വി. രാജേന്ദ്രൻ , ട്രഷറർ  ബഷീർ , കെ.എസ്. ശീനോജ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *