കന്നിവോട്ടിൽ സ്ഥാനാർഥിയായി മേബിൾ ജോയി

മാനന്തവാടി ∙ മുതിർന്ന താരങ്ങൾ കളം നിറയുന്ന തിരഞ്ഞെടുപ്പിൽ കന്നിവോട്ട്
സ്വന്തം ചിഹ്നത്തിൽ ചെയ്യാൻ ഭാഗ്യം ലഭിക്കുകയാണ് ദ്വാരക സ്വദേശിനിയായ
മേബിൾ ജോയിക്ക്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തോണിച്ചാൽ ഡിവിഷനിലെ
യുഡിഎഫ് സ്ഥാനാർഥിയാണ് ബിഎഡ് ബിരുദബാധിരായായ ഇൗ 21കാരി. പീച്ചങ്കോട്
സ്കൂളിലും കല്ലോടി സ്കൂളിലും അധ്യാപികയായിരുന്ന ഇൗ കൊച്ചുമിടുക്കി
കെസിവൈഎം മാനന്തവാടി രൂപതാ സെക്രട്ടറിയുമാണ്. വിദ്യാർഥിയായിരിക്കുമ്പോൾ
തന്നെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പിതാവ് ജോയി നിർമാണ
തൊഴിലാളിയും അമ്മ ബിന്ദു ദ്വാരകയിലെ ഒാട്ടോറിക്ഷാ ഡ്രൈവറുമാണ്. ടോർച്ച്
അടയാളത്തിലാണ് മേബിൾ ജോയി ജനവിധി തേടുന്നത്. യുഡിഎഫ് കേരളാ കോൺഗ്രസ്
ജേക്കബ് വിഭാഗത്തിന് നൽകിയ സീറ്റിലാണ് അപ്രതീക്ഷിത സ്ഥാനാർഥിയായി മേബിൾ
മത്സരിക്കാനെത്തുന്നത്. കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച തോണിച്ചാൽ ഡിവിഷൻ യുവ
സ്ഥാനാർഥിയെ രംഗത്തിറക്കി തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്
നേതൃത്വം.



Leave a Reply