അഹമ്മദ് പട്ടേലിന്റെ വേർപാട് രാജ്യത്തിന് തീരാ നഷ്ടം: പി.കെ.ജയലക്ഷ്മി.

മാനന്തവാടി' :മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗം കോൺഗ്രസ് പാർട്ടിക്കും രാജ്യത്തിനാകെയും തീരാനഷ്ടമാണെന്ന് മുൻ മന്ത്രിയും കെ. പി സി .സി . ജനറൽ സെക്രട്ടറിയുമായ പി .കെ . ജയലക്ഷ്മി പറഞ്ഞു. മികവുള്ള രാഷ്ട്രതന്ത്രജ്ഞെനെയാണ് രാജ്യത്തിന് നഷ്ടമായത്. പാർട്ടിക്ക് പല പ്രതിസന്ധിഘട്ടങ്ങളിലും അദ്ദേഹത്തിൻറെ നേതൃത്വം ഏറെ ഗുണം ചെയ്തിരുന്നു. താഴെ തട്ടിലുള്ളവരെ പോലും പ്രാധാന്യത്തോടെ പരിഗണിച്ച് രാഷ്ട്രീയത്തിലും സാമൂഹിക പ്രശ്നങ്ങളിലും രാജ്യത്തിൻറെ പൊതുതാത്പര്യത്തിനും ശക്തമായ നിലപാടുകൾ അദ്ദേഹം സ്വീകരിച്ചിരുന്നു. അഹമ്മദ് പട്ടേലിന്റെ വിയോഗത്തിൽ അനുശോചിക്കുന്നതായും ജയലക്ഷ്മി അറിയിച്ചു.



Leave a Reply