മരത്തിൽ കുടുങ്ങി ഫയർഫോഴ്സ് രക്ഷപ്പെടുത്തിയ യുവാവ് മരിച്ചു


Ad
കൽപ്പറ്റ : 
മരം മുറിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. 
 സ്വകാര്യവ്യക്തിയുടെ കൃഷിസ്ഥലത്ത് മരം മുറിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട അമ്പലവയല്‍ പടിഞ്ഞാറയില്‍  ജോര്‍ജ്ജ് (40) ആണ് മരിച്ചത്. . ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. 40 അടിയോളം ഉയരത്തില്‍ കയറി മരം മുറിക്കുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍പെട്ട് തലകീഴായി കുടുങ്ങി കിടക്കുകയായിരുന്ന ജോര്‍ജ്ജിനെ മാനന്തവാടി അഗ്‌നിശമന സേനാംഗങ്ങള്‍  താഴേ ഇറക്കി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും, തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.തലപ്പുഴ പോലിസ് മെഡിക്കല്‍ കോളെജില്‍ എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും, പോസ്റ്റുമോര്‍ട്ടത്തിന് ശേഷവും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: മേരി.മക്കള്‍: മരിയ, മനു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *