കുഞ്ഞടുക്കളയിൽ താരമായി മൂന്നാം ക്ലാസുകാരി

റസ്മിന റാഷിദ്
മാനന്തവാടി: അടുക്കള റെസിപ്പിസ് എന്ന യൂട്യൂബ് ചാനലിലൂടെ കുഞ്ഞു താരമായി മാറിയിരിക്കുകയാണ് മൂന്നാം ക്ലാസുകാരിയായ ഫാത്തിമ നസ് ലി. എട്ടു വയസ്സു മാത്രം പ്രായമുള്ള നസ് ലി സഹോദരിമാർ തുടങ്ങിയ യുട്യൂബ് ചാനലിലൂടെയാണ് വയനാടിൻ്റെ കൊച്ചടുക്കളക്കാരിയായി മാറിയത്. ദ്വാരക എ.യു.പി.സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ കൊച്ചു മിടുക്കി. കൊറോണ കാരണം സ്കൂളുകൾ തുറക്കാതിരുന്നതിനാൽ എല്ലാവരും ഓൺലൈൻ മാധ്യമങ്ങളിൽ സജീവമാവുകയാണ്. ഈ സാഹചര്യത്തിലാണ് കുട്ടികൾക്കിടയിലും ഓൺലൈൻ മീഡിയ തരംഗമാകുന്നത്. പാചകത്തിലെ വേറിട്ട രീതികളും വ്യത്യസ്ത രുചികളുമാണ് തൻ്റെ ചാനലിലൂടെ പരിചയപ്പെടുത്തുന്നത്. 5 മിനിറ്റിൽ മുട്ട ബുർജി തയ്യാറാക്കിയാണ് മൂന്നാം ക്ലാസുകാരി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. അഞ്ചാംമൈൽ സ്വദേശികളായ നിസാർ ഫൗസിയ ദമ്പതികളുടെ മകളാണ് ഫാത്തിമ നസ് ലി .



Leave a Reply