April 19, 2024

തെരഞ്ഞെടുപ്പുചൂടില്‍ തിളച്ചുമറിഞ്ഞു വെള്ളമുണ്ട

0
1606555479047.jpg

കല്‍പറ്റ-തെരഞ്ഞെടുപ്പുചൂടില്‍ തിളച്ചുമറിയുകയാണ് വയനാട് ജില്ലാ പഞ്ചായത്തിലെ വെള്ളമുണ്ട ഡിവിഷന്‍.യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാന്‍ അടവുകളെല്ലാം പയറ്റുകയാണ് എല്‍.ഡി.എഫ്.കരുത്തുതെളിയിക്കാന്‍ കരുത്തനെ ഇറക്കി കളം നിറയുകയാണ് ബി.ജെ.പിയും.


     മുസ്‌ലിംലീഗ് മാനന്തവാടി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ പി.കെ.അസ്മത്താണ് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി.ജനതാദള്‍-എസ് ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന നിര്‍വാഹക സമിതിയംഗവുമായ ജൂനൈദ് കൈപ്പാണിയെ മുന്നില്‍ നിര്‍ത്തിയാണ് എല്‍.ഡി.എഫിന്റെ പോരാട്ടം.ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ.മോഹന്‍ദാസാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.
വെള്ളമുണ്ട പഞ്ചായത്തിലെ 21 വാര്‍ഡുകള്‍ മാത്രം അടങ്ങുന്നതാണ് മുപ്പതിനായിരത്തിനടുത്തു സമ്മതിദായകരുള്ള വെള്ളമുണ്ട ജില്ലാ പഞ്ചായത്ത് ഡിവിഷന്‍.ജില്ലാ പഞ്ചായത്തിലെ ഇതര ഡിവിഷനുകളെ അപേക്ഷിച്ചു വെള്ളമുണ്ടയുടെ പ്രത്യേകതയാണിത്.2015ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്-10,123,എല്‍.ഡി.എഫ്-7,966,ബി.ജെ.പി-2,902 എന്നിങ്ങനെയായിരുന്നു വോട്ടുനില.

      തെരഞ്ഞെടുപ്പു പ്രചാരണരംഗത്തു കട്ടയ്ക്കുകട്ടയാണ് മൂന്നു മുന്നണികളും.കേന്ദ്ര,സംസ്ഥാന ഭരണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും പ്രാദേശിക വികസനവുമെല്ലാം തെരഞ്ഞെടുപ്പുവിഷയങ്ങളാണ്.മൂന്നു സ്ഥാനാര്‍ഥികളും ഡിവിഷനില്‍ രണ്ടാംഘട്ട പര്യടനത്തിലാണ്.വാര്‍ഡുകളില്‍ വീടുകള്‍ കയറി പ്രവര്‍ത്തകരുടെ പ്രചാരണവും പൊടിപൊടിക്കുകയാണ്.

     ജില്ലയില്‍ മുസ്‌ലിംലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് വെള്ളമുണ്ട.അതുകൊണ്ടുതന്നെ അസ്മത്തിന്റെ വിജയത്തില്‍ യു.ഡി.എഫിനു സന്ദേഹമില്ല.യു.ഡി.എഫിനുള്ള മുന്‍തൂക്കം മനസ്സിലാക്കിയാണ് ഡിവിഷന്‍ പിടിച്ചെടുക്കാനുള്ള എല്‍.ഡി.എഫിന്റെ തന്ത്രപ്രയോഗങ്ങള്‍.വെള്ളമുണ്ടയ്ക്കു പുറത്തുള്ളവരാണ് ഡിവിഷനിലെ യു.ഡി.എഫ്,എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍.തദ്ദേശീയനാണ് എല്‍.ഡി.എഫിനുവേണ്ടി മത്സരിക്കുന്നത്.ഈ ഘടകവും അനൂകൂലമാക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം.

     വെള്ളമുണ്ട കൈപ്പാണി മമ്മൂട്ടി-സുബൈദ ദമ്പതികളുടെ മകനാണ് 33 കാരനായ ജൂനൈദ്.ഭാര്യ ജസ്‌നയും(അധ്യാപിക)ആദില്‍ ജിഹാന്‍,ജെസ ഫാത്തിമ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
എസ്.എഫ്‌.െഎയിലൂടെയാണ് ജുനൈദ് പൊതുരംഗത്തു എത്തിയത്.കോളജ് പഠനകാലത്തു
സോഷ്യലിസ്റ്റ് സ്റ്റുഡന്റസ് ഓര്‍ഗനൈസേഷനില്‍ ചേര്‍ന്നു.2011ല്‍ വിദ്യാര്‍ഥി ജനതാദളിന്റെ കേരള യൂനിവേഴ്‌സിറ്റി യൂനിയന്‍ പാര്‍ലമെന്ററി പാര്‍ട്ടി   ലീഡറായും യൂണിവേഴ്‌സിറ്റി യൂനിയന്‍ വൈസ് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.കോമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ള ജുനൈദ്  മനഃശാസ്ത്രത്തില്‍ പി.ജി  കരസ്ഥമാക്കിയിട്ടുണ്ട്.ന്യൂസ് പോര്‍ട്ടലായ വൈഡ് ലൈവ് ന്യൂസിന്റെ മാനേജിംഗ് എഡിറ്ററും ജേണലിസ്റ്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മെംബറുമാണ്.

      പനമരം പൂവത്താന്‍കണ്ടി പരേതനായ പോക്കര്‍-ആയിഷ ദമ്പതികളുടെ മകനാണ് 51കാരനായ അസ്മത്ത്.ഭാര്യ സാജിതയും മുഹമ്മദ് ഡാനിഷ്,മുഹമ്മദ് ഇഷാം,മുഹമ്മദ് സിദാന്‍,ഫാത്തിമ,മുഹമ്മദ് റബാഹ് എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.കൗമാരകാലം മുതല്‍ പൊതുരംഗത്തു സജീവമാണ് അസ്മത്ത്.2010ല്‍ പനമരം പഞ്ചായത്ത് പ്രസിഡന്റായിരുന്നു.കേരള പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പനമരം ഡിവിഷനില്‍ വിജയിച്ചാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായത്.

    കാട്ടിക്കുളം മാനിവയല്‍ ചന്തു-മാധവി ദമ്പതികളുടെ മകനാണ് 42കാരനായ മോഹന്‍ദാസ്.ഭാര്യ ശാരദയും വൈഷ്ണവ്ദാസ്,വിനായക്ദാസ്,വരുണ്‍ദാസ് എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മാനന്തവാടി നിയോജകമണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്നു.ജില്ലാ പഞ്ചായത്തിലേക്കു ആദ്യമായാണ് മത്സരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *