April 18, 2024

കോവിഡ് ജാഗ്രത കൈ വിടാൻ സമയമായില്ല: «ശാസ്ത്ര സാഹിത്യ പരിഷത്ത്

0
»
വയനാട്  ജില്ലയിൽ  കോവിഡ് കേസുകൾ കുറവാണ് എന്ന ധാരണ വസ്തുതകൾക്ക് നിരക്കുന്നതല്ല.
ചെറിയ ജില്ലയായ വയനാട്ടിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കണക്കുകൾ ആശ്വസിക്കാൻ വകയുള്ളതല്ല.
ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് പത്തിൽ കൂടുതൽ തന്നെ ആണ് ജില്ലയിലും കാണുന്നത്. പലപ്പോഴും അത് സംസ്ഥാന ശരാശരിയ്ക്ക് മുകളിലും ആണ്.
കോവിഡ് കണക്കുകളിൽ വയനാട് ജില്ലയുടെ പേര് അവസാനം കാണുന്നതിനാൽ വയനാട് സുരക്ഷിതമാണ് എന്ന ധാരണയിൽ ജില്ലയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചിരിക്കുകയാണ്. 
ചുരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി അനുഭവപ്പെടുന്ന വാഹനങ്ങളുടെ തിരക്കും ഗതാഗതക്കുരുക്കും ജില്ലയിൽ ഉണ്ടായികൊണ്ടിരിക്കുന്ന വാഹനാപകടങ്ങളും ഇത് ശരി വയ്ക്കുന്നതാണ്. ടൂറിസ്റ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഓൺലൈൻ ബുക്കിങ്ങിലൂടെ നിയന്ത്രിക്കുകയും കോവിഡ്  ചട്ടങ്ങൾ  പാലിക്കുന്നു എന്നുറപ്പ് വരുത്തുകയും ചെയ്യണം .
തിരഞ്ഞെടുപ്പ് പ്രചരണം കൂടി ആരംഭിച്ചതോടെ ജില്ല മൊത്തം ഇളകി മറിയുന്ന സാഹചര്യം ആണ് ഉണ്ടായിരിക്കുന്നത്.
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല എന്ന നിലയിലും ആദിവാസി ജനസംഖ്യ കൂടുതൽ ഉള്ള ജില്ലാ എന്ന നിലയിലും അതീവ ജാഗ്രത പുലർത്തേണ്ട ജില്ല തന്നെ ആണ് വയനാട് .  
ആദ്യ ഘട്ടത്തിൽ കർശനമായ നടപടികളിലൂടെ കോവിഡ് വ്യാപനം നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞ ജില്ലയാണ് വയനാട് എന്നതിൽ നമുക്ക് അഭിമാനിക്കാമെങ്കിലും പുതിയ  സാഹാചര്യത്തിൽ കാര്യങ്ങൾ കൈ വിട്ടു പോകാതിരിക്കാൻ  ജനങ്ങളും ജില്ല ഭരണ കൂടവും അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി ഓർമ്മിപ്പിച്ചു .
തിരഞ്ഞെടുപ്പിലെ കോവിഡ് പെരുമാറ്റ ചട്ടം കർശനമായി പാലിക്കാൻ രാഷ്ട്രീയ പ്രവർത്തകരും ഉറപ്പ് വരുത്താൻ  അധികൃതരും നിശ്ചയദാർഢ്യത്തോടെ പ്രവർത്തിയ്ക്കണമെന്നും പരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *