സ്വന്തക്കാരോട് വോട്ട് ചോദിച്ച് രാജനും അനിലയും: ഭൂസമരസമിതി രണ്ടാം ഘട്ട പ്രചാരണത്തിൽ

പുൽപ്പള്ളി : ഭൂസമര സമിതി സ്ഥാനാർത്ഥികൾക്ക് വേണ്ടി
രണ്ടാം ഘട്ട പ്രചാരണം അത്യധികം അവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് കോളനിവാസികൾ. ഈ “ജാതിക്കോളനികളെല്ലാം നമുക്ക് പൊളിച്ച് പണിയണ്ടെ?” എന്ന് ഭൂസമരസമിതിയുടെ സ്ഥാനാർത്ഥികൾ രാജനും അനിലയും ചോദിക്കുമ്പോൾ “വേണം” എന്ന് ഒറ്റ സ്വരത്തിൽ വോട്ടർമാർ മറുപടി പറഞ്ഞപ്പോൾ പ്രവർത്തകർക്ക് ആവേശം അണപൊട്ടി. അവർ മുദ്രാവാക്യങ്ങൾ കൊണ്ട് കോളനികൾ മുഖരിതമാക്കി. ആവേശം അലതല്ലി പ്രചാരണം മുന്നോട്ട്.
കൃഷിഭൂമിയും വാസയോഗ്യമായ പാർപ്പിടവും ഔദാര്യമല്ല, അവകാശമാണ് എന്ന മുദ്രാവാക്യവുമായാണ് അനിലയും രാജനും വോട്ടർമാരെ കാണുന്നത്. വെള്ളി, കണ്ണൻ, വിഷ്ണു, അച്യുതൻ, വിനോദൻ, അപ്പു എന്നിവർ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.



Leave a Reply