April 27, 2024

ബ്ലാക്ക് ഫ്രൈഡേ കഴിഞ്ഞു : ഇനി സെബർ മൺഡേ നാളെ

0
Img 20201129 123738.jpg
സി.വി. ഷിബു. 

.കൽപ്പറ്റ : ഡിജിറ്റൽ ഓൺലൈൻ മേഖലയിൽ കഴിഞ്ഞ കുറച്ചു കാലമായി പരിചിതമായ വാക്കാണ് ബ്ലാക്ക് ഫ്രൈഡേ . പേര് പോലെ അത്ര കറുത്ത ദിനമല്ല ഈ വെള്ളിയാഴ്ച . സാധാരണ നവംബർ അവസാനം  ആയിരിക്കും കറുത്ത  വെള്ളി. അതായത് ഇത്തവണ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇത്. യു.എസ്. പോലുള്ള രാജ്യങ്ങളിൽ ഓൺ ഷോപ്പിംഗ് നടത്തുന്നവർക്ക് ഷോപ്പിംഗ് പോർട്ടലുകൾ വൻ ഓഫറുകൾ നടത്തുന്ന ദിവസമാണത്.  മലയാളികൾക്ക് പരിചിതമായ ഓണം ഓഫർ പോലെ  അമേരിക്കകാർക്ക്  ഏറ്റവും ഇഷ്ടപ്പെട്ട  ദിവസമാണത് . വലിയ കമ്പനികൾക്ക് ഒറ്റ ദിവസം ലഭിക്കുന്ന വലിയ ബിസിനസും അന്നായിരിക്കും. ചെറുകിട ഉപഭോക്താക്കൾ മുതൽ വൻകിട പർച്ചേസ് നടത്തുന്നവർ വരെ  ഈ ദിനത്തിനായി കാത്തിരുന്നു. ഇന്ത്യയിലും കേരളത്തിലും ചില കമ്പനികൾ  50 ശതമാനം മുതൽ 75 ശതമാനം വരെ ഓഫറുകൾ നൽകിയിരുന്നു. 

   .  
കേരളത്തിൽ തദ്ദേശീയ ഉല്പന്നങ്ങൾ വിൽക്കുന്ന www.kerala.shopping പോലുള്ള ഷോപ്പിംഗ് പോർട്ടലുകൾ ഇത്തവണ കറുത്ത വെള്ളിയാഴ്ചയുടെ  ഓഫർ നൽകിയിരുന്നു. 
2021 – ൽ നവംബർ 26 ആണ് ബ്ലാക്ക് ഫ്രൈഡേ .
  കറുത്ത വെള്ളിയാഴ്ച തുടങ്ങിയ ഓഫർ സൈബർ  മൺഡേ വരെ പല കമ്പനികളും തുടരുന്നുണ്ട് . നവംബർ 30 –  (നാളെ )  ആണ് 2020 ലെ     സൈബർ തിങ്കളാഴ്ച   . ബ്ലൂ മൺഡേ അഥവാ നീല തിങ്കളാഴ്ച . 
 സാധാരണ സൈബർ മേഖലയിലെ ഓഫറുകളാണ് ഈ ദിവസം ലഭിക്കുന്നത്. അതായത് വെബ്‌സൈറ്റ്, പോർട്ടൽ, മൊബൈൽ ആപ്പ് , ഹോസ്റ്റിംഗ് , ഡൊമൈൻ , സോഫ്റ്റ്
 വെയർ, പ്ലഗ്ഗിൻ എന്നിവ നൽകുന്ന  സൈബർ കമ്പനികൾ അവരുടെ ഇത്തരം സേവനങ്ങൾ ഓഫറിൽ നൽകുന്ന ദിവസമാണിത്.
(50% off coupon for ethwebs.net web hosting SGBF2020 )
 ചില സേവനദാതാക്കൾ അമ്പത് ശതമാനം കിഴിവ് നൽകി പരസ്യം പോലും നൽകുന്നുണ്ട്. 
.
വിദേശത്ത് മാത്രമായുണ്ടായിരുന്ന ഈ രണ്ട് ഡിജിറ്റൽ ആഘോഷങ്ങളും ഇന്ത്യയിലും തുടങ്ങി കഴിഞ്ഞു. കേരളത്തിലടക്കം അക്ഷയ തൃതീയ ദിവസം   സ്വർണ്ണം വാങ്ങാൻ തിരഞ്ഞെടുക്കുന്നതുപോലെ  ബ്ലാക്ക് ഫ്രൈഡേയിലും  സൈബർ മൺഡേ യിലും   ഉല്പന്നങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിന്  
വ്യാപകമായ പ്രചരണത്തിന് ഒരുങ്ങുകയാണ് ഈ മേഖലയിലുള്ളവർ. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *