April 25, 2024

പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം നാളെ

0
പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന് എടവക പൈങ്ങാട്ടരിയില്‍ ഒന്നര കോടി ചെലവില്‍ നിര്‍മ്മിച്ച അക്കാദമിക്് ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ  (വ്യാഴം) രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കും. ഒ.ആര്‍.കേളു എം.എല്‍.എ. അധ്യക്ഷത വഹിക്കും. ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍
ബേബി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ് മാസ്റ്റര്‍ ,ഡയറക്ടര്‍ ഐ.എച്ച്.ആര്‍.ഡി ഡോ. പി.സുരേഷ്‌കുമാര്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. പി.കെ .പ്രസാദന്‍ ,പ്രിന്‍സിപ്പാള്‍ കെ എന്‍ പ്രകാശ് തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയിലെ പട്ടികവര്‍ഗ്ഗ – പട്ടികജാതി വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര സാങ്കേതിക ഉന്നത പഠനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹുമന്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റിന്റെ കീഴില്‍ 2008 ല്‍ സ്ഥാപിതമായതാണ് മാനന്തവാടി പി.കെ.കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്. 2008 മുതല്‍ മാനന്തവാടി ഗവ.കോളേജ് ക്യാമ്പസിലാണ് പ്രവര്‍ത്തിച്ചു വരുന്നത്.  ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 150 ലക്ഷം രൂപ ചിലവഴിച്ചാണ് കോളേജിന്റെ പുതിയ അക്കാദമിക്ക് ബ്ലോക്ക് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. എടവക ഗ്രാമ പഞ്ചായത്ത് സൗജന്യമായി നല്‍കിയ 2 ഏക്കര്‍ 63 സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.. മൂന്നൂറോളം കുട്ടികള്‍ പഠനം നടത്തി വരുന്ന കോളേജില്‍ നാല് യു.ജി.കോഴ്‌സുകളും രണ്ട് പി.ജി.കോഴ്‌സുകളുമാണ് നിലവിലുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *