July 8, 2026

കോവിഡ് വാക്സിനേഷൻ: ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ


ജില്ലയിൽ തരിയോട് സി.എച്ച്.സിയിലെ കോവിഡ് വാക്സിനേഷൻ മുന്നൊരുക്കങ്ങളുടെ ഭാഗമായി ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. വാക്സിൻ വിതരണത്തിന് മേൽനോട്ടം നിർവ്വഹിക്കുന്നതിനാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. തരിയോട് സി.എച്ച്.സിയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. നസീമയുടെ അദ്ധ്യക്ഷതയിലായിരുന്നു ഫോഴ്സിൻ്റെ രൂപീകരണം. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. അബ്ദു റഹിമാൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ഷിബു പോൾ, മെഡിക്കൽ ഓഫീസർ ഡോ. വിൻസെൻ്റ് ജോർജ്ജ്, ഹെൽത്ത് സൂപ്പർവൈസർമാരായ മാർഷൽ അറക്കൽ, വി. പ്രഭാകരൻ, ബി.ഡി.ഒ സിറിയക്. ടി. കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *