April 26, 2024

വയനാട് മെഡിക്കൽ കോളേജും ചില യഥാർഥ്യങ്ങളും: സൂപ്പി പള്ളിയാൽ എഴുതുന്നു

1
വയനാട് മെഡിക്കൽ കോളേജും  ചില യഥാർഥ്യങ്ങളും
സൂപ്പി പള്ളിയാൽ എഴുതുന്നു
DM വിംസ് മെഡിക്കൽ കോളേജ്‌ വിഷയത്തിൽ 19/07 ന് ഞാനിട്ട പോസ്റ്റിന് LDF ജില്ലാ കൺവീനർ മറുപോസ്റ്റിട്ടു. LDF ജില്ലാ കമ്മറ്റി ഈ വിഷയം ചർച്ച ചെയ്തിട്ടില്ല. സന്തോഷം .
   
സി പി എം ജില്ലാകമ്മറ്റിയോ? അവർ ഒന്നും പ്രതികരിച്ചതായി കണ്ടില്ല. അവർ തീരുമാനം എടുത്തില്ലായിരിക്കും.
      
എന്റെ പോസ്റ്റിന് കമന്റ് ചെയ്തവരിൽ ചിലർ ഞാൻ മെഡിക്കൽ കോളേജ് വരുന്നതിന് എതിരാണെന്ന തരത്തിൽ വരെ പറഞ്ഞു കളഞ്ഞു. 
പോട്ടെ. ഞാൻ ആദർശധീരനല്ലല്ലോ.
     ദയവായി ഇത് മുഴുവൻ മുൻവിധിയില്ലാതെ വായിക്കുക. വായിച്ച് മാത്രം വിമർശിക്കുക. 
സത്യസന്ധമല്ലാത്ത വിമർശനം കൊണ്ടാണല്ലോ ഒരു ചാനലിനെ CPM ബഹിഷ്ക്കരിച്ചത്.
 
    ശ്രീ എം.കെ.ജിനചന്ദ്രന്റെ (മുൻ പാർലിമെന്റംഗം, ഭരണഘടനാ നിർമ്മാണ സമിതി അംഗം) കുടുംബം ഗവ:മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ മടക്കിയിൽ (കോട്ടത്തറ വില്ലേജ്) 50 ഏക്കർ കാപ്പിതോട്ടം ദാനമായി നൽകി. 
നിബന്ധനകൾ : 
1 നിർമ്മിക്കുന്ന മെഡിക്കൽ കോളേജിന് MK ജിനചന്ദ്രന്റെ പേര് നൽകണം. 
2-വയനാട്ടുകാരായ 5 നിർദ്ധന വിദ്യാത്ഥികൾക്ക് പ്രവേശനം നൽകണം.
മേൽ നിബന്ധനകൾ അംഗീകരിച്ച്
2015 ൽ മുഖ്യമന്ത്രി ( UDF സർക്കാർ ) ഉമ്മൻ ചാണ്ടി തറക്കല്ലിട്ടു.
  SKMJ ഹൈസ്കൂൾ ഗ്രൌണ്ടിലായിരുന്നു ചടങ്ങ്. അതിനും വിമർശനം.
 ( 2020 ൽ മാനന്തവാടിയിലെ RUSA കോളേജിന്റെ തറക്കല്ലിടൽ നിർവ്വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ ഇരുന്നാണ്. മാനന്തവാടിക്കാർക്ക് സന്തോഷമേയുള്ളൂ. കാരണം ഞങ്ങൾക്ക് കോളേജ് മതി )
കേന്ദ്ര ഗവ: പ്രഖ്യാപിച്ച റൂസാ കോളേജിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 10 ഏക്കർ സ്ഥലം MLA ഓ.ആർ. കേളു മിനിഞ്ഞാന്ന് കൈമാറി.
വികസനത്തിൽ രാഷ്ട്രീയമില്ല. 
മെഡി: കോളേജ് കെട്ടിട നിർമ്മാണത്തിനായി HABITAT നെ ചുമതലപ്പെടുത്തിയതായും 3 നിലകളിൽ പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിൽ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുമെന്നും MLA എംവി ശ്രേയാംസ് കുമാർ പറഞ്ഞു
2016 ൽ LDF ഗവ: അധികാരത്തിൽ വന്നു. പിണറായി വിജയൻ മുഖ്യമന്ത്രി. 
CK ശശീന്ദ്രൻ കൽപ്പറ്റ MLA . 
അദ്ദേഹം തെരഞ്ഞെടുപ്പ് വേളയിലും എംഎൽഎ  ആയതിന് ശേഷവും ഇക്കാര്യത്തിൽ നടത്തിയ പ്രസംഗങ്ങളും പത്രസമ്മേളനങ്ങളും വൈറലായി ഇപ്പോഴും ഓടുന്നു.
   
2016 ൽ റോഡ് പണി ടെണ്ടറാവുന്നു.
    
2016 ൽ (15/11/2016) മടക്കിയിൽ നിന്ന് കോളേജ് സൈറ്റിലേക്കുള്ള റോഡിന്റെ നിർമ്മാണം ആരംഭിക്കുന്നു.
ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറായിരുന്നു ഉദ്ഘാടക.
26/06/2018 ൽ റോഡ് പണി പൂർത്തിയായിയെന്ന് പറഞ്ഞ് 
3 കോടി 20 ലക്ഷം രൂപ കരാറുകാരൻ കൈപ്പറ്റുന്നു.
കരാർ ഉറപ്പിച്ചതും തുക നൽകിയതും “PWD ബിൽഡിംഗ്സ് ” ആണ്,
റോഡ്സല്ല !
GO (RT) 385/2008 higher education fund)
(ഞങ്ങൾ ആ റോഡിലൂടെ ചില പത്രക്കാരെയും കൂട്ടി പോയി. അവർ വാ പൊളിച്ചു.
320 ലക്ഷം !!! 
(വിജിലൻസിൽ ഒരു പരാതി പോയിട്ടുണ്ട് )
      ജിനചന്ദ്രൻ കുടുംബം ദാനമായി നൽകിയ മടക്കിമല ഭൂമി മെഡിക്കൽ കോളേജ് നിർമ്മാണത്തിന് അനുയോജ്യമല്ല എന്ന് “ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ ” യുടെ റിപ്പോർട്ട് ഉണ്ടെന്ന് പറഞ്ഞ് 2019 ൽ മേൽ പദ്ധതി അട്ടിമറിക്കുന്നു.
(ഇതുപോലെ ചില റിപ്പോർട്ടുകൾ വിംസിനെതിരെയും വന്നിരുന്നു.
അന്ന് വയനാട്ടിലെ നേതാക്കൾ പൊതുവെ പ്രതികരിച്ചത് ഒരു മെഡിക്കൽ കോളേജ് വരികയല്ലേ കണ്ണടക്കാം എന്ന തരത്തിലായിരുന്നു. ഒരു സ്വകാര്യ മെഡിക്കൽ കോളേജിന് നൽകിയ പരിഗണന ഗവ: മെഡിക്കൽ കോളേജിന് നൽകിയില്ല.)
സംശയം.
1 2015 ൽ തറക്കല്ലിട്ട് 4 വർഷങ്ങൾ കഴിഞ്ഞ് GSI യുടെ റിപ്പോർട്ട് തേടാൻ എന്തായിരുന്നു കാരണം. 
2018/19 വർഷത്തെ മഹാമാരി തറക്കല്ലിട്ട ഭൂമിയെ സ്പർശിച്ചിട്ടില്ല.
മേൽ ഭൂമി അനുയോജ്യമല്ല എന്ന നിലയിൽ ഒരു സംഘടനയും പരാതിപ്പെട്ടില്ല.
ശാസ്ത്ര സാഹിത്യ പരിഷത്ത് ഈ ഭൂമിയെക്കുറിച്ച് പഠിച്ച് ഈ ഭൂമി പ്രകൃതിക്കനുയോജ്യമായ നിർമ്മാണ പ്രവർത്തനങ്ങളോടെ MCH ന് പറ്റുമെന്ന് പറഞ്ഞു. ( ജില്ലാ കമ്മറ്റി പ്രമേയം)              
പിന്നെങ്ങിനെ GSI ഭൂമി പരിശോധിക്കാൻ വന്നു.
ചിലർ പട്ടിയെ പേപ്പട്ടിയാക്കാൻ തീരുമാനിച്ചിരുന്നു.
GSI റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം വാങ്ങി.
അതു മുഴുവൻ വക്കീലന്മാരുൾപ്പടെ കുത്തിയിരുന്നു വായിച്ചു
അതിൽ മടക്കിയിലെ ഭൂമി പറ്റില്ലെന്ന് എവിടെയും പറയുന്നില്ല. (കോപ്പി തരാം)
ഭൂമി പറ്റും ചില കാര്യങ്ങൾ ചെയ്യണം.
1 മീറ്റർ പൈലിംഗിന് പകരം 
3 മീ പൈലിംഗ് . 
ഒരു കൾവർട്ടിന് പകരം ചെറിയ പാലം വേണം.
പിന്നെ ചില നിർദ്ദേശങ്ങളും മാത്രം.
ESI റിപ്പോർട്ടിന്റെ അവസാന പാരയിങ്ങനെ
This land is stable for the purpose.
ഞങ്ങൾ പ്രതിഷേധിച്ചു. മെഡിക്കൽ കോളേജ് ഇല്ലാതാക്കാനുളള ശ്രമമാണെന്ന് പറഞ്ഞു.
അങ്ങിനെ ഒരു കാരണവശാലും ദാനം കിട്ടിയ ഭൂമി പറ്റില്ലെങ്കിൽ 
മറ്റ് ജില്ലകളിൽ ചെയ്തത് പോലെ (ഉദാ: മലപ്പുറം, ഇടുക്കി, പത്തനംതിട്ട .
മലപ്പുറം മെഡിക്കൽ കോളേജിൽ നിന്ന് ഈ വർഷം ഡോക്ടർമാർ പാസ്സ് ഔട്ടാകും)
മാനന്തവാടി ജില്ലാ ആശുപത്രിയിൽ MCH ആരംഭിക്കുക. 75 ഏക്കറിൽ (10 റൂസക്ക് കൊടുത്തത് കഴിച്ച് ബാക്കി ) 65 ഏക്കർ കേരളാ ആരോഗ്യ വകുപ്പിന്റെ കൈയ്യിലുണ്ട്.
ആശുപത്രിയും സ്വന്തം സ്ഥലവും ചൂണ്ടിക്കാണിച്ചപ്പോൾ 
ഞങ്ങൾ കൽപ്പറ്റ വിരോധികളായി.
 ചിലർ പറഞ്ഞു. ഞങ്ങൾ വിജയപത്മന്റെ / വീരേന്ദ്രകുമാറിന്റെ ബിനാമികളാണെന്ന്.
അതിന് ശേഷം പുതിയ സ്ഥലമെടുപ്പ് വിജ്ഞാനപനം.
5 സ്ഥലങ്ങൾ കണ്ടെത്തി.
അതിൽ ചേലോട് എസ്റ്റേറ്റ് വക ഭൂമി (കോഴിക്കോട് ലാറ്റിൻ രൂപത) ഉറപ്പിച്ചു.
സ്ഥലമുടമകളിൽ 4 പേരും വില മുൻകൂട്ടി പറഞ്ഞപ്പോൾ
 ചേലോട് തോട്ടമുടമ വില പറഞ്ഞില്ല.
ഇതോടൊപ്പം കൊടുക്കുന്ന (വിവരാവകാശ രേഖ നോക്കുക)
 1 എൽസ്റ്റൺ എസ്റ്റേറ്റ് –
50 ലക്ഷം / ഏക്കർ
2- ഫാത്തിമ ഫാംസ് – കോട്ടപ്പടി
20 ലക്ഷം / ഏക്കർ
3 – പി സി താഹിർ ആയിഷ പ്ലാന്റേഷൻ 1.5 കോടി / ഏക്കർ
4- കുറിച്ച്യർ മല – പ്രകൃതി ദുരന്തമുണ്ടായതിനാൽ വേണ്ടെന്ന് വെച്ചു.
5. മാനേജർ ചേലോട് എസ്റ്ററ്റ് 
” ഗവ: നിശ്ചയിക്കുന്ന വില “
   
ഇതേ വാചകം നാം പിന്നീടും കേട്ടു. Dr മൂപ്പനും പറഞ്ഞത് ഇതേ വാചകം !
ചേലോട് എസ്റ്റേറ്റ് ഭൂമി (പാരിസ്ഥിതിതികമായി Red Zone) ഏറ്റെടുക്കാൻ വിജ്ഞാപനമായി.
ഞങ്ങൾ പ്രതിഷേധിച്ചു കൊണ്ടേയിരുന്നു. പത്രസമ്മേളനം, സായാഹ്ന ധർണ്ണ , കൺവെൻഷനുകൾ.
ചുണ്ടേൽ ഭൂമിക്കെതിരെ മൈനർ കേസുണ്ട് (0S 156/19 കൽപ്പറ്റ കോടതി ) ഇതും ചൂണ്ടിക്കാണിച്ചു.
കിം ഫലം.
 മാ ഫലേഷു കദാചന  എന്നാണല്ലോ. 
ഞങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു. 
അപ്പോൾ ഞങ്ങളെ എതിർക്കുന്നവർ പറഞ്ഞു
ഞങ്ങൾ Dr മൂപ്പന്റെ ആളുകളാണ്. 
വിംസിന്റെ അടുത്ത് ചുണ്ടേലിൽ ഗവ: MCH വന്നാൽ വിംസ് പൂട്ടിപ്പോകും. അതിനാൽ
Dr മൂപ്പൻ സ്പോൺസർ ചെയ്യുന്ന സമരമാണിത്.
രസകരം
ഗവ: നിശ്ചയിക്കുന്ന വിലക്ക് ഭൂമി കൊടുക്കാമെന്ന് പറഞ്ഞ ചേലോട് സ്ഥലമുടമകൾ സർക്കാർ ഏറ്റെടുത്തപ്പോൾ കൂടുതൽ തുക ലഭിക്കുന്നതിനായി  ഹൈക്കോടതിയെ സമീപിച്ചു !!
( രേഖ നോക്കുക)
വിംസ് വിലക്കെടുക്കാൻ വേണ്ടി നടത്തിയ നാടകങ്ങളായിരുന്നു GSI
റിപ്പോർട്ടും ചുണ്ടേൽ ഭൂമി വാങ്ങലും എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ
ദാ..ഇപ്പോൾ പറയുന്നു ഞങ്ങൾ മെഡിക്കൽ കോളേജ് വരുന്നതിനേ എതിരാണെന്ന്.
ഇതെല്ലാം കേട്ടിട്ടും വ്യക്തിപരമായി ആക്രമിക്കപ്പെട്ടിട്ടും ഞാൻ മുമ്പോട്ട് പോകുന്നത് 35 വർഷം രാഷ്ടീയ പ്രവർത്തനം നടത്തിയിട്ടും മടിയിൽ കനമില്ലാതെ മടങ്ങിയതു കൊണ്ടാണ്.
MLA നാടു നീളെ പ്രസംഗിച്ചു നടന്നു. ഏതോ ഒരു സൂപ്പി എതിർക്കുന്നുവെന്ന്. (മനുഷ്യ ചങ്ങല പ്രചരണ ജാഥയിലെ പ്രസംഗങ്ങൾ)
മോയിൻ കടവൻ, ഓ വി അപ്പച്ചൻ, കെ.സദാനന്ദൻ,  ആനന്ദകുമാർ, അഡ്വ: MCA ജമാൽ, ഗഫൂർ വെണ്ണിയോട്, Adv: ജോർജ്ജ് തുടങ്ങി നിരവധി നേതാക്കൾ ഭാരവാഹികളായ കമ്മറ്റിയുടെ ചെയർമാനാണ് ഞാൻ.
എന്നെക്കുറിച്ച് കുറച്ച് ചില കാര്യങ്ങൾ (പൊങ്ങച്ചമല്ല )
  
 20 വർഷത്തിലധികം LDF ജില്ലാ കമ്മറ്റി അംഗം,
അസംബ്ലി /പാർലിമെന്റിലേക്ക് നടന്ന പത്തിലേറെ തെരഞ്ഞെടുപ്പുകളിൽ
മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി ചെയർമാൻ.
ഒരു തെരഞ്ഞെടുപ്പിൽ സി കെ ശശീന്ദ്രനെ കൺവീനറായി മാനന്തവാടിയിലേക്ക് നിയോഗിച്ചപ്പോഴും ഞാനായിരുന്നു ചെയർമാൻ.
സിറിയക് ജോൺ ബത്തേരിയിൽ മത്സരിച്ചപ്പോൾ തിര: കമ്മറ്റി ചെയർമാൻ വർഗ്ഗീസ് വൈദ്യരും ഞാൻ ജന: കൺവീനറുമായിരുന്നു. പാർട്ടി എന്നെ അങ്ങോട്ട് നിയോഗിക്കുകയായിരുന്നു.
സജീവ രാഷ്ടീയം നിർത്തിയ ശേഷം പിണറായി വിജയൻ നയിച്ച ദേശരക്ഷാ മാർച്ചിന്റെ മാനന്തവാടിയിലെ സ്വാഗതസംഘം ചെയർമാനും യോഗാദ്ധ്യക്ഷനും ഞാനായിരുന്നു.
TS രാധാകൃഷ്ണൻ ഫൌണ്ടേഷൻ ഉദ്ഘാടന യോഗത്തിൽ (കൽപ്പറ്റ)
സുനിൽ പി ഇളയിടത്തിനോടൊപ്പം വേദി പങ്കിടുവാൻ എന്നെ ക്ഷണിച്ചതും ഓർക്കുമല്ലോ.
 പിന്നെ സപ്ലിമെന്റിറക്കി 
വികസന നായകനാണെന്ന് പറയാൻ തക്ക കോപ്പൊന്നും എനിക്കില്ല.
    പൊന്ന് മാളോരേ, നിങ്ങൾ തന്നെ പറയുക
ഞങ്ങൾ ആരുടെ ഭാഗത്താണെന്ന്.
ദാനം കിട്ടിയ, 320 ലക്ഷം ചില വഴിച്ച ഭൂമി 4 വർഷങ്ങൾ കഴിഞ്ഞ് വേണ്ടെന്ന് വെച്ചപ്പോൾ
ദിവസം ശരാശരി 1000 ലേറെ OP യും 500 ലേറെ IP യും 60 ഓളം ഡോക്ടർമാരുമുളള ജില്ലാ ആശുപത്രിയും സ്വന്തമായി 65 ഏക്കർ സ്ഥലവും ഉണ്ടായിട്ടു കൂടി അത് പരിഗണിക്കാതെ
( സി പി എമ്മിന്റെ ഉന്നതനായ ഒരു നേതാവ് എന്നോട് പറഞ്ഞ ഒരു വാചകം
” വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് നാട്ടിൽ തെണ്ടി നടപ്പൂ ” എന്നാണ്.
ഇത് ഞാൻ താങ്കളോടല്ലേ ചോദിക്കേണ്ടത് എന്ന് പറഞ്ഞപ്പോൾ ചിരിച്ചൊഴിഞ്ഞു കളഞ്ഞു.
പരിസ്ഥിതിലോല പ്രദേശമായ ചുണ്ടേലിലെ ഭൂമി “സർക്കാർ നിശ്ചയിക്കുന്ന വിലക്ക് ” വാങ്ങിയതെന്തിന് ?
ഇപ്പോൾ ” സർക്കാർ നിശ്ചയിക്കുന്ന വിലക്ക് “
DM വിംസ് വാങ്ങാനുള്ള തീരുമാനത്തിന്റെ പിന്നിലെ ചേതോവികാരം എന്ത്?
4 വർഷം ഒരു ഗവ: മെഡിക്കൽ കോളേജ് എന്ന സ്വപ്നത്തെ ചവിട്ടി അരച്ച് അഞ്ചാം വർഷം (തിരഞ്ഞെടുപ്പ് അടുത്തപ്പോൾ )നടത്തുന്ന ഈ കളി തെരഞ്ഞെടുപ്പ സ്റ്റണ്ടാണെന്ന് പറഞ്ഞാൽ ഞങ്ങളെ കുറ്റം പറയാൻ പറ്റുമോ?
അങ്ങിനെ ഒരു തെരഞ്ഞെടുപ്പ് വരുമ്പോൾ മാനന്തവാടിയിലെ LDF കാർ എന്ത് പറയും.
ഇപ്പോഴും ഞാൻ (ഞങ്ങളല്ല)
പറയുന്നു.
” അഴിമതിയെ / വിവാദങ്ങളെ ഭയക്കുന്ന ഒരു ഗവ: ആണെങ്കിൽ ഇനി ചെയ്യാൻ പറ്റുന്ന ഒരൊറ്റ കാര്യം ജില്ലാ ആശുപത്രിയിൽ അടുത്ത അദ്ധ്യയന വർഷം മെഡിക്കൽ കോളേജ് തുടങ്ങുക എന്നത് മാത്രമാണ് “
( നിബന്ധനങ്ങൾക്ക് വിധേയമായി ദാനം കൊടുത്ത ഭൂമി നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ തിരിച്ചേൽപ്പിക്കണമെന്ന് കാണിച്ച് വിജയപത്മൻ ഹൈക്കോടതിയെ സമീപിച്ചതായി അറിയുന്നു.)
ഈ പോസ്റ്റ്‌ വ്യക്തിപരമാണ് സംഘടനയുടെ ചെയർമാൻ എന്ന നിലയിലല്ല.
ഞങ്ങളുടെ സംഘടനക്ക് നേതൃത്വം നൽകിയവർ വ്യക്തിപരമായ നിലയിലാണ് അങ്ങിനെ ചെയ്തത്. ഒരു രാഷ്ട്രീയ പാർട്ടിയും ഞങ്ങളെ പരസ്യമായി പിന്തുണച്ചിട്ടില്ല.
LDF ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്ത സ്ഥിതിക്ക് ഞാൻ LDF വിരുദ്ധനുമല്ലല്ലോ.
സൂപ്പി പള്ളിയാൽ
AdAdAd

Leave a Reply

1 thought on “വയനാട് മെഡിക്കൽ കോളേജും ചില യഥാർഥ്യങ്ങളും: സൂപ്പി പള്ളിയാൽ എഴുതുന്നു

Leave a Reply

Your email address will not be published. Required fields are marked *