April 19, 2024

സൗജന്യ കാർഷിക- തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനം

0
  
……………………
 കേന്ദ്ര ഗവൺമെൻറിൻ്റെയും കേരള ഗവൺമെൻ്റ് – കുടുംബശ്രീ മിഷൻ്റെയും സംയുക്ത സംരംഭമായി *DDU GKY (ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന)* 
യുടെ ഭാഗമായി *SSIAST*(ശ്രീ ശ്രീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ സയൻസ് ആൻഡ് ടെക്നോളജി) ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ
കേരളത്തിലെ ഗ്രാമീണ യുവതീ യുവാക്കൾക്ക് വേണ്ടി *തികച്ചും സൗജന്യമായി* താഴെ പറയുന്ന വിഭാഗങ്ങളിൽ  തൊഴിലധിഷ്ഠിതനൈപുണ്യ വികസന പരിശീലനം
സംഘടിപ്പിക്കപ്പെടുന്നു.
 
*1. Seed Plant Production Supervisor* 
(വിത്ത് ഉത്പാദകൻ)
 *Additional Trades:* 
a) Medicinal Plant Grower
b) Plant Tissue Culture Technician 
 2 ബാച്ചിലായി ആകെ 70 പേർക്ക് 3 മാസത്തെ കോഴ്സ്
 *2.Gardner* (ഉദ്യാനപാലകൻ)
 *Additional Trades:* 
a) Garden cum Nursery Raiser 
b) lnterior Landscaper
3 ബാച്ചിലായി ആകെ 90 പേർക്ക് 4.5 മാസത്തെ കോഴ്സ്.
 *3.Organic Grower* 
(ജൈവ ഉത്പാദകൻ)
 *Additional Trades:* 
a) Chillies Cultivator
b) Coriander Cultivator
c) Tuber crop cultivator
 
 3 ബാച്ചിലായി ആകെ 105 പേർക്ക് 4 മാസത്തെ കോഴ്സ്.
*പ്രായപരിധി:* 
 15 -35 വയസ്സ്
*പരിശീലന രീതി:* 
സൗജന്യ താമസം/ഭക്ഷണം/ യൂണിഫോം എന്നിവയോടു കൂടിയ  റെസിഡെൻഷ്യൽ ട്രെയിനിംഗ്. വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർക്ക് സ്റ്റെപ്പെൻ ഡോടു കൂടിയ 3 മാസത്തെ ഇൻ റ്റേൺഷിപ്പും ഉണ്ടായിരിക്കും. തുടർന്ന്  പ്ലേസ്മെൻ്റ് സഹായങ്ങളും ലഭ്യമാണ്.
*മുൻഗണന:* 
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള ന്യൂനപക്ഷ സമുദായ (ക്രിസ്ത്യൻ /  മുസ്‌ലിം) അംഗങ്ങൾക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ  ഉൾപ്പെടുന്നവർക്കും.  അപേക്ഷകരിൽ വനിതകൾക്ക് പ്രത്യേക പരിഗണനയുണ്ട്. കുടുംബശ്രീ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മുൻഗണന ഉണ്ട്.
……………………….. 
  
*ഓരോരുത്തർക്കും ആരോഗ്യം/ ഓരോ വീട്ടിലും വിഷ രഹിത ഭക്ഷണം/ഓരോരുത്തർക്കും തൊഴിൽ നൈപുണ്യം* 
എന്ന കേരളത്തിൻ്റെ സങ്കല്പ പൂർത്തീകരണത്തിലേക്കുള്ള ഈ സുപ്രധാന ചുവടുവയ്പിലേക്ക്  താത്പര്യപ്പെടുന്ന കർമ്മോത്സുകരായ  ചെറുപ്പക്കാർക്ക്  രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്?? http://tiny.cc/ddu_gky
??കൂടുതൽ വിവരങ്ങൾക്ക് 
Dr.A.Radhamma Pillai-9495016538,
Sathish Kumar KVN-9446771675
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *