കെ.കെ രാമചന്ദ്രന്‍ മാസ്റ്ററോട് അവഗണനയെന്ന ആരോപണം അടിസ്ഥാനരഹിതം


Ad
കല്‍പ്പറ്റ: കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കെ.കെ രാമചന്ദ്രന്‍ മാസ്റ്ററോട് വയനാട് ഡി.സി.സി അവഗണന കാണിച്ചു എന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി.
രാമചന്ദ്രന്‍ മാസ്റ്ററിന്‍റെ മരണ വിവരം അറിഞ്ഞപ്പോള്‍ തന്നെ ജില്ലയിലെ മുഴുവന്‍ പാര്‍ട്ടി പതാകകള്‍ താഴ്ത്തി കെട്ടുന്നതിനും, ആദരാഞ്ജലികള്‍ അര്‍പ്പിച്ച്കൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും സംസ്കാര പരിപാടി കഴിഞ്ഞാല്‍ ഉടന്‍ തന്നെ പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ മൗന ജാഥയും, അനുശോചന യോഗവും സംഘടിപ്പിക്കാനും മണ്ഡലം കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അധ്യക്ഷനും, ജില്ലയിലെ നേതാക്കളും, പ്രവര്‍ത്തകരും കോഴിക്കോട് എത്തി അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. റീത്തില്‍ എഴുതിയ പേരിന്‍റെ പേരില്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി റീത്ത് വെച്ചില്ല എന്ന് പറയുന്നത് ആളുകളെ തെറ്റിധരിപ്പിക്കാനാണ്. കോഴിക്കോട് രാമചന്ദ്രന്‍ മാസ്റ്ററുടെ വീട്ടില്‍ എത്തിയ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അധ്യക്ഷനെ റീത്ത് സമര്‍പ്പിക്കാന്‍ അനുഗമിച്ചത് അദ്ദേഹത്തിന്‍റെ സഹോദരനാണ്. കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും ജില്ലയില്‍ നിന്നുള്ള ഒട്ടനവധി നേതാക്കള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആരോപണം ഉന്നയിക്കുന്നവര്‍ എന്തുകൊണ്ടാണ് അവരെ കാണാതിരുന്നത് എന്ന് വ്യക്തമല്ല.  ജനുവരി ഏഴാം തിയ്യതിയാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ നിര്യാതനായത് പത്താം തിയ്യതി കല്‍പ്പറ്റയില്‍ എ.ഐ.സി.സി സെക്രട്ടറിയുടേയും, കെ.പി.സി.സി ഭാരവാഹികളുടേയും നേതൃത്വത്തില്‍ നടന്ന നേതൃസംഗമം ആരംഭിച്ചത് രാമചന്ദ്രന്‍ മാസ്റ്ററുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി അനുസ്മരണം നടത്തിയത്. ഇതൊന്നും മനസ്സിലാക്കാതെ പത്രവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്ക് തരംതാണ രാഷ്ട്രീയ വിരോധം മാത്രമാണ് ഉള്ളതെന്നും ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പത്രക്കുറുപ്പില്‍ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *