April 19, 2024

മെഡിക്കല്‍ കോളേജ്: കോണ്‍ഗ്രസ്സ് പ്രതിഷേധ ധര്‍ണ്ണ നടത്തും

0
കല്‍പ്പറ്റ: ജില്ലയില്‍ മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് വയനാടിനോട് കാണിച്ച വഞ്ചനയില്‍ പ്രതിഷേധിച്ചും, ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപിച്ചും കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തില്‍ ബുധനാഴ്ച ജില്ലയിലെ ആറ് ഇടങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. ജില്ലയില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് തീരുമാനമെടുത്ത് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത് യു.ഡി.എഫ് സര്‍ക്കാരാണ്. വയനാടിന്‍റെ വികസന മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച എം.ജെ ജിനചന്ദ്രന്‍റെ നാമദേയത്തില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് മടക്കിമലയില്‍ പത്മപ്രഭാ ചാരിറ്റബിള്‍ സൊസൈറ്റി സൗജന്യമായി നല്‍കിയ സ്ഥലത്ത് കോളേജ് നിര്‍മ്മാണം തുടങ്ങുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാരും, കല്‍പ്പറ്റ എം.എല്‍.എ യും ചേര്‍ന്ന് ഈ പദ്ധതി അട്ടിമറിക്കുകയാണ് ഉണ്ടായത് ചേലോട് കോളേജ് ആരംഭിക്കും എന്ന് പറഞ്ഞെങ്കിലും അത് ഉപേക്ഷിച്ചു.
സെക്കന്‍റ് ഹാന്‍ഡ് മെഡിക്കല്‍ കോളേജ് വാങ്ങാന്‍ നടത്തിയ ശ്രമവും ഉപേക്ഷിച്ചതിന് പിന്നില്‍ വലിയ നിഗൂഡതകളുണ്ട്. ഇപ്പോള്‍ പുതിയ സ്ഥലം കണ്ടെത്തി മെഡിക്കല്‍ കോളേജ് അനുവദിക്കും എന്ന് പറയുന്നത് തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. 
ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരോട് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലാപാട് മാറ്റി സമരം ഒത്തു തീര്‍പ്പാക്കാന്‍ തയ്യാറാകണം. രാജ്യത്തെ കര്‍ഷകരെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കരിനിയമങ്ങളിലൂടെ ശ്രമിക്കുന്നത്. സുപ്രീംകോടതി വരെ എതിരായ സ്ഥിതിക്ക് നിയമം പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കം അംബാനി, അധാനിമാരെ പോലെയുള്ളവര്‍ക്ക് അടിയറവെച്ച മോദി രാജ്യത്തിന്‍റെ നട്ടെല്ലായ കര്‍ഷകരെ ഒറ്റുകൊടുക്കാനാണ് ശ്രമിക്കുന്നത്. കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ തങ്ങളുടെ ഇഷ്ടത്തിന് കൃഷി ചെയ്യുന്നതിനും ഉത്പന്നങ്ങള്‍ കൂടുതല്‍ വില ലഭിക്കുന്നിടത്ത് വില്‍പ്പന നടത്തുന്നതിനുള്ള സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന നിയമങ്ങള്‍.
കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിന് മുമ്പില്‍ നടക്കുന്ന ധര്‍ണ്ണ കെ.പി.സി.സി എക്സി. അംഗം പി.പി ആലി ഉദ്ഘാടനം ചെയ്യും.
ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ നടക്കുന്ന ധര്‍ണ്ണ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കെ.സി റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.
മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണ്ണ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും.
മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ നടക്കുന്ന ധര്‍ണ്ണ കെ.പി.സി.സി സെക്രട്ടറി കെ.കെ അബ്രാഹം ഉദ്ഘാടനം ചെയ്യും.
പനമരം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനമരത്ത് വെച്ച് നടക്കുന്ന ധര്‍ണ്ണ കെ.പി.സി.സി എക്സി. അംഗം പി.വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെണ്ണിയോട് വില്ലേജ് ഓഫീസിന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ കെ.പി.സി.സി എക്സി. അംഗം കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *