July 16, 2026

കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് കാനറാ ബാങ്ക് ഉപകരണങ്ങൾ കൈമാറി

0
IMG-20210111-WA0300.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കാനറാ ബാങ്കിൻ്റെ സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് ഓട്ടോമേറ്റഡ് ബയോകെമിസ്ട്രി അനലൈസറും, 5 കെ.വി യു.പി.എസും കൈമാറി. പനമരം സി.എച്ച്.സിയിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. കാനറാ ബാങ്ക് കേരള സർക്കിൾ ജനറൽ മാനേജരും സംസ്ഥാനതല ബാങ്കിംഗ് സമിതി കൺവീനറുമായ അജിത് കൃഷ്ണൻ പനമരം സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ഷീജയ്ക്ക് ഉപകരണങ്ങൾ കൈമാറി. 
എസ്. സി, എസ്.ടി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കായി കാനറാ ബാങ്ക് ഏർപ്പെടുത്തിയ വിദ്യാജ്യോതി സ്കോളർഷിപ്പ് ജില്ലാ കളക്ടർ വിതരണം ചെയ്തു. അടുത്തിടെ മാനന്തവാടി കോവിഡ് ആശുപത്രിയിൽ കോവിഡ് ഐ.സി.യുവും, നെഗറ്റീവ് പ്രഷർ തീയേറ്ററും സജജമാക്കുന്നതിനായി 4,90,000 രൂപയും ബാങ്ക് നൽകിയിട്ടുണ്ട്. 
പരിപാടിയിൽ കാനറാ ബാങ്ക് കേരള സർക്കിൾ എ.ജി.എം രവീന്ദ്രനാഥൻ, കണ്ണൂർ സൗത്ത് മേഖല എ.ജി.എം വി.സി. സത്യപാൽ, ഡിവിഷണൽ മാനേജർ കെ. രമേഷ്, ലീഡ് ബാങ്ക് മാനേജർ ജി. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *