April 26, 2024

സി.പി.എമ്മും എം. എൽ. എ യും പിടിവാശി മാറ്റി വെച്ച് ജിനചന്ദ്രൻ സ്മാരക ഗവ. മെഡിക്കൽ കോളേജ് നിർമ്മാണം പുനരാരംഭിക്കണം: ആക്ഷൻ കമ്മിറ്റി

0
Img 20210112 Wa0175.jpg
കൽപ്പറ്റ
കൽപറ്റ ചന്ദ്ര പ്രഭാ ട്രസ്റ്റ്  (വിജയപദ്മൻ  ) ദാനമായി നൽകിയ മടക്കിമലയിലെ (കോട്ടത്തറ വില്ലേജ് ) 50 ഏക്കർ ഭൂമിയിൽ 2015 -ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിടുകയും പിന്നീട് 2016-ൽ അധികാരത്തിൽ വന്ന പിണറായി വിജധാർ നയിക്കുന്ന എൽ.ഡി.എഫ് ഗവൺമെൻ്റ്  നിർമ്മാണം ആരംഭിക്കുകയും ചെയ്ത എം.കെ ജിനചന്ദ്രൻ (സമാരക ഗവ. മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനം പുനരാരംഭിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹി കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു..
11 5/11/2016 -ൽ മടക്കി മല  ഹൈവയിൽ നിന്ന് സൈറ്റിലേക്കുള്ള 1 കി.മി റോഡിന്റെ നിർമ്മാണോദ് ഘാടനം
നിർവ്വഹിച്ചത് ആരാന്യ മന്ത്രി ശൈലജ ടീച്ചറാണ്'. നിർമ്മാണ ചിലവ്: 320/- ലക്ഷംരൂപ .
26/06/2018-ൽ
തുക കൈമാറി.  പൊതുമരാമത്ത് വകുപ്പ്  ബിൽ ഡിംഗ്നാണ് റോഡ് പണിക്ക് മേൽനോട്ടം
വഹിച്ചത്. കൂടാതെ 2018- ബജറ്റിൽ 648 കോടി രൂപ മെഡിക്കൽ കോളേജിനായി വകയിരുത്തി. 2019-ൽ  (ജിയോളജിക്കൽ സർവ്വേ ഓഫ് ഇൻഡ്യയുടെ റിപ്പോർട്ടുണ്ട് എന്ന കാരണം പറഞ്ഞ് മെഡിക്കൽ കോളജ് പണിയേണ്ടതില്ല എന്ന് തീരുമാനിക്കുകയും വേറെ സ്ഥലത്തിനായി അപേക്ഷ ക്ഷണിക്കുകയും ചെയ്തു.
അത് കഴിഞ്ഞ് ചേലോട്  എസ്റ്റേറ്റ് ഭൂമിയിൽ ചുണ്ടയിൽ 50/- ഏക്കർ സ്ഥലം ഏറ്റെടുത്തു. അവിടെ മെഡിക്കൽ കോളേജിന് 2020 ജനുവരിയിൽ തറക്കല്ലിടുമെന്ന് കൽപ്പറ്റ എം. എൽ എ സി.കെ ശശീന്ദ്രൻ പ്രസ്താവിച്ചു. പ്രസ്തുത സ്ഥലം  ആരോഗ്യവകുപ്പു മന്ത്രി സന്ദർശിച്ചു.
ചുണ്ടേൽ   ഭൂമി സർക്കാർ നിശ്ചയിക്കുന്ന വിലക്ക് നൽകാമെന്ന് പറഞ്ഞ ചേലോട്   എസ്റ്റേറ്റ് ഉടകൾ ഗവണമെൻ്റ് 
ഏറ്റെടുത്തപ്പോൾ തുക പോരെന്ന് പറഞ്ഞ്  ഹൈക്കോടതിയെ സമീപിച്ചു. അതും വേണ്ടെന്ന് വെച്ച് മേപ്പാടി ഡിം എം വിംസ് മെഡിക്കൽ കോളേജ് ഗവ. വിലക്കു വാങ്ങുകയാണന്ന്  എം.എൽ.എയും  ഗവൺമെന്റിന് വിൽക്കുമെന്ന് ഡോ, ആസാദ് മൂപ്പനും പറഞ്ഞു. മാത്രമല്ല മെഡിക്കൽ കോളേജ് സർക്കാർ നിശ്ചയിക്കുന്ന വിലക്ക് നൽകാമെന്നും അങ്ങനെ ഗവ. വിൽക്കുമ്പോൾ 250/- കോടി രൂപ ചാരിറ്റിയായി ഗവ. നൽകുമെന്നും ആസാദ് മൂപ്പൻ പറഞ്ഞു.
ഇപ്പോൾ ഡി. എം വിംസ് മെഡിക്കൽ കോളേജ് ഏറ്റെടുക്കേണ്ടതില്ല എന്ന് ഗവ. തീരുമാനിച്ച സ്ഥിതിക്ക്
വയനാടിന്റെ  മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന, യാതൊരു പാരിസ്ഥിതിക പ്രശ്നങ്ങളുമില്ലാത്ത സൗജന്യമായി ലഭിച്ച മടക്കിമല ഭൂമിയിൽ തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പുനരാരംഭിക്കണം
.
അടുത്ത അധ്യായന വർഷം ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളേജ് ആരംഭിച്ച് മടക്കി മലയിലെ നിർമ്മാണ പ്രവർത്തനം അവസാനിക്കുന്നതുവരെ മാനന്തവാടിയിലെ അസാപിന്റെ കെട്ടിടമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
ഈ തീരുമാനം ഉടനടി നടപ്പിലാക്കുന്നില്ലെങ്കിൽ വലിയ ബഹുജന പ്രക്ഷോഭത്തിന് ആക്ഷൻ കമ്മിറ്റി നേതൃത്വ നല്കും. ആക്ഷൻ കമ്മിറ്റിയുടെ വിപുലമായ യോഗം 15 .01.2021 വെളളിയാഴ്ച വൈകുന്നേരം 3 മണിക്ക് പത്മപ്രഭ ലൈബ്രറി ഓഡിറ്റോറിയത്തിൽ വെച്ചു ചേരുന്നതാണന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ചെയർമാൻ സൂപ്പി പള്ളിയാൽ, രക്ഷാധികാരി മോയിൻ കടവൻ,   വൈസ് ചെയർമാൻ  അഡ്വ: എം.സി.എ. ജമാൽ,  ഗഫൂർ വെണ്ണിയോട് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *