ഹരിതചട്ടം പാലിക്കുന്ന ഓഫീസുകള്‍: വീഡിയോ മത്സരം സംഘടിപ്പിക്കുന്നു


Ad

സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും മാലിന്യ പരിപാലനത്തിന് ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ അനുകരണീയ മാതൃക സൃഷ്ടിച്ച് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്  ഹരിതകേരളം മിഷന്‍ ജനപ്രിയ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഹരിതചട്ടം നടപ്പിലാക്കിയ ഓഫീസുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനത്ത് പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഇതിനു മുന്നോടിയായാണ് വീഡിയോ മത്സരം സംഘടിപ്പിക്കുന്നതെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു. തങ്ങളുടെ സ്ഥാപനത്തില്‍ നടപ്പിലാക്കിയ ഹരിതചട്ടങ്ങളെ പ്രതിപാദിക്കുന്നതായിരിക്കണം മത്സരത്തിനായി അയക്കുന്ന വീഡിയോകള്‍. മലയാളത്തിലോ ഇംഗ്ലീഷിലോ എംപി4 (ാു4) ഫോര്‍മാറ്റില്‍ തയ്യാറാക്കുന്ന വീഡിയോകളുടെ ദൈര്‍ഘ്യം പരമാവധി 3 മിനിറ്റ് ആയിരിക്കണം. ഈ മാസം 20 ന് മുമ്പ് വീഡിയോകള്‍ greenofficekerala@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്‌ക്കേണ്ടതാണ്. തിരഞ്ഞെടുക്കുന്ന വീഡിയോകള്‍ ഹരിതകേരളം മിഷന്റെ ഫേസ്ബുക് പേജില്‍ അപ്ലോഡ് ചെയ്യും, ജനുവരി 22 ന് വൈകുന്നേരം 5 മണി വരെ ലഭിച്ച മൊത്തം ലൈക്കുകളുടെ അടിസ്ഥാനത്തില്‍ വിജയികളെ  പ്രഖ്യാപിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *