April 26, 2024

സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥയുടെ പ്രതീകമാണ് കടുവയുടെ ആക്രമണമെന്ന് കെ.സി. റോസക്കുട്ടി ടീച്ചർ.

0
Img 20210112 Wa0264.jpg
അക്രമകാരികളായ കടുവകളെയും വന്യമൃഗങ്ങളെയും പിടികൂടുന്നതിന് നിയോഗിക്കപ്പെടുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്വയം രക്ഷക്കായുള്ള മാര്‍ഗങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി ടീച്ചർ . സ്വയം രക്ഷക്കായുള്ള ആയുധങ്ങള്‍, ഷീല്‍ഡുകള്‍, സുരക്ഷാ വാഹനങ്ങള്‍, വിദഗ്ധ പരിശീലനം എന്നിവ ഉടനടി നടപ്പാക്കണമെന്നും കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അവർ ആവശ്യപ്പെട്ടു.
 സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥയുടെ പ്രതീകമാണ് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന റേഞ്ച് ഓഫീസര്‍ ടി ശശികുമാറെന്നും ജനവാസ കേന്ദ്രത്തേയും വന്യജീവി സങ്കേതത്തേയും വേര്‍തിരിക്കുക, നരഭോജി കടുവകളെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രങ്ങളുടെ അഭാവത്തില്‍ പരിഹാരം കാണുക, ആവശ്യമായ സുരക്ഷാ മാര്‍ഗങ്ങള്‍ വനം വകുപ്പിന് നല്‍കുക, അവര്‍ക്ക് വിദഗ്ധ പരിശീലനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രധാനമന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയച്ചതായും അവര്‍ വ്യക്തമാക്കി.
വയനാട്ടില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കടുവകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെയും മനുഷ്യരേയും ആക്രമിക്കുക പതിവാണ്. ചികിത്സയില്‍ കഴിയുന്ന ശശികുമാറിനെ രണ്ടാം തവണയാണ് കടുവ ആക്രമിക്കുന്നത്. പിടികൂടുന്ന കടുവകളെ പുനരധിവസിപ്പിക്കുന്നതിനുള്ള സംരക്ഷണ സങ്കേതങ്ങളുടെ അഭാവം പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുന്നു. മുതുമല, ബന്ദിപ്പൂര്‍ കടുവ സങ്കേതങ്ങളില്‍ ഉള്ള കടുവകള്‍ അതിര്‍ത്തി കടന്ന് വന്ന് ഉപദ്രവിക്കുന്നതും സാധാരണമായിരിക്കുകയാണ്. നിരന്തരം കടുവകള്‍ പ്രശ്‌നമുണ്ടാക്കുന്ന ഇടങ്ങളില്‍ മതിലുകള്‍ കെട്ടി കമ്പി വല കൊണ്ടുള്ള വേലികള്‍ ഉയരത്തില്‍ സ്ഥാപിക്കണമെന്നും കെ സി റോസക്കുട്ടി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *