ബത്തേരി ഗവ: കോളേജ് : സർക്കാർ നിലപാട് പ്രതിഷേധാർഹം: ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ


Ad
തിരുവനന്തപുരം: ബത്തേരിയിൽ  ഗവൺമെൻ്റ് ആർട്സ് ആൻറ് സയൻസ് കോളേജ് ആരംഭിക്കണമെന്ന കാലങ്ങളായുള്ള ആവശ്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് പ്രതിഷേധാർഹമാണന്ന്  ഐ-സി. ബാലകൃഷ്ണൻ എം.എൽ.എ.  പറഞ്ഞു. ഇത് സംബന്ധിച്ച് ഇന്ന് ( ചൊവ്വാഴ്ച) നിയമ സഭയിൽ ഉന്നയിച്ച സബ്മിഷന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി, ജലീൽ നൽകിയ മറുപടി , സാമ്പത്തിക സ്ഥിതി പരിശോധിച്ച് മാത്രമെ  കോളേജ് ആരംഭിക്കൂ എന്നാണ്. ഈ സർക്കാരിൻ്റെ കാലത്ത് ബത്തേരിയിൽ സർക്കാർ കോളേജ് ആരംഭിക്കില്ലന്ന് ഈ  മറുപടിയോടെ വ്യക്തമായിരിക്കയാണ്. ബത്തേരി താലൂക്കിൽ ഹയർ സെക്കണ്ടറി പഠനം  പൂർത്തിയാക്കുന്ന  രണ്ടായിരത്തോളം ഭാവി അനിശ്ചിതത്വത്തിലാണ് സർക്കാരിന് ബോധ്യപ്പെട്ടിട്ടും നിഷേധാത്മക നിലപാട് സ്വീകരിച്ചത് പ്രതിഷേധാർഹമാണന്ന് എം.എൽ. എ പ്രസ്താവനയിൽ പറഞ്ഞു.
2019-20 ബഡ്ജറ്റിൽ ഉൾപ്പെടുത്തേണ്ട പദ്ധതികളുടെ ലിസ്റ്റ് ഗവൺമെന്റ് ആവശ്യപ്പെട്ടപ്പോൾ മുൻഗണനാ ക്രമത്തിൽ ആവശ്യപ്പെട്ടതും വിദ്യാഭ്യാസമേഖലയിൽ പ്രധാന ആവശ്യമായതും സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഗവൺമെൻറ് കോളേജ് ഇല്ലാത്ത സാഹചര്യത്തിൽ വിവിധ തലങ്ങളിൽ നിന്നും ആവശ്യമുയർന്നതിന്റേയും പശ്ചാത്തലത്തിൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിക്കുന്നതിനു വേണ്ടി താൻ  ആവശ്യപ്പെട്ടത് പ്രകാരം ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശപ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിവിധ ജനപ്രതിനിധികളുടെയും റവന്യൂ, വിദ്യാഭ്യാസ വകുപ്പ് അധികാരികളുടെയും നേതൃത്വത്തിൽ യോഗം ചേരുകയും താൽക്കാലികമായി കോളേജ് പ്രവർത്തനം ഉടനെ തുടങ്ങുന്നതിന് വേണ്ടി കെട്ടിടം വാടകയ്ക്ക് എടുത്തു സൗകര്യം ഏർപ്പെടുത്തുന്നതിന് തീരുമാനമെടുക്കുകയും കെട്ടിടങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കോഴിക്കോടുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പ് സോണൽ ഓഫീസിൽ നിന്നും അധികാരികൾ സ്ഥലം സന്ദർശിച്ച് കെട്ടിടങ്ങൾ പരിശോധിച്ച് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് അടക്കമുള്ള ഫയൽ, അനുമതിക്കായി File No.: P1/10457/2019/CED Dated 5/12/2019 ആയി ഉന്നത വിദ്യാഭ്യാസ വകുപ്പിൽ സമർപ്പിക്കുകയും താൽകാലികമായി കോളേജ്  ആരംഭിക്കുന്നതിന് പ്രദേശത്ത് സൗജന്യമായി കെട്ടിട സൗകര്യവും ഒരുക്കിയിരുന്നു – 
സുൽത്താൻബത്തേരി വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ സ്കൂളുകളിൽ നിന്ന് മാത്രമായി ഈ വർഷം 2446 വിദ്യാർഥികളാണ് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയിരിക്കുന്നത്. ഇവരിൽ ചുരുങ്ങിയ വിദ്യാർഥികൾക്ക് മാത്രമാണ് റഗുലർ രീതിയിൽ ഉപരിപഠനത്തിന് അവസരം ലഭിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരായ ആളുകൾ ഉള്ള നിയോജക മണ്ഡലത്തിൽ കർഷക കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കും പട്ടിക ജാതി പട്ടിക വർഗ്ഗമുൾപ്പെടെയുള്ള പിന്നോക്ക മേഖലയിലെ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിനു വേണ്ടി ഈ കോളേജ് ഉപകാരപ്രദമാണ്. ആവശ്യമായി കോഴ്സകളോടെ കോളേജ് പ്രവർത്തനമാരംഭിക്കുകയാണെങ്കിൽ വിദ്യാർഥികൾക്ക് അത് പ്രയോജനമാണ്. ആയതിനാൽ മന്ത്രി  ഇടപെട്ട് കോളേജ് തുടങ്ങുന്നതിനുള്ള അനുമതി നൽകുന്നതിനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, ഉപരി പഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ ആശങ്കയകറ്റണമെന്നും അഭ്യർത്ഥിച്ച് എം.എൽ.എ.  പല തവണ  കത്ത് നൽകിയിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *