April 19, 2024

അനീമിയ ബോധവത്കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

0
Img 20210112 Wa0322.jpg
വനിതാ ശിശുവികസന വകുപ്പിന്റെ അനീമിയ ബോധവത്കരണ പോസ്റ്റര്‍ പ്രകാശനം ജില്ലാകളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വ്വഹിച്ചു. കളക്ടറുടെ ചേബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ കെ.ബി സൈന  അദ്ധ്യക്ഷത വഹിച്ചു.
അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികള്‍, കൗമാരപ്രായക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരില്‍ കൂടുതലായി കണ്ടുവരുന്ന വിളര്‍ച്ച ( അനീമിയ) ഒഴിവാക്കുന്നതിനുളള ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ്  വനിതാ ശിശുവികസന വകുപ്പ് പോസ്റ്റര്‍ തയ്യാറാക്കിയത്. ഇത് പൊതുജനങ്ങള്‍ കൂടുതലായി എത്തുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ അതത് സ്ഥാപന മേധാവികളുടെ നേത്യത്വത്തില്‍ പതിക്കും. ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരയ്ക്കാരും റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ആര്‍.ടി.ഒ മനോജും പോസ്റ്റര്‍  പ്രകാശനം ചെയ്തു. ഇതോടൊപ്പം എല്ലാ ഗ്രാമപഞ്ചായത്തുകളിലും അനീമിയ ബോധവത്കരണ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *