യൂത്ത് ലീഗ് വയനാട് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം


Ad
കൽപ്പറ്റ: 
വയനാട് മെഡിക്കൽ കോളേജ്  എൽ.ഡി.എഫ്. സർക്കാർ അട്ടിമറിക്കുന്നു വെന്നാരോപിച്ച് യൂത്ത് ലീഗ് വയനാട് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.  രാവിലെ 11-30. ഓടെ നഗരത്തിൽ നിന്ന് ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷൻ്റെ പ്രധാന  കവാടത്തിന് മുമ്പിൽ എത്തിയതോടെ കലക്ട്രേറ്റിനുള്ളിലേക്ക് പ്രവർത്തകർ തളളി കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും നേതാക്കൾ ഇടപ്പെട്ട് ഇയാളെ മോചിപ്പിച്ചു. 
യു.ഡി.എഫ്. സർക്കാരിൻ്റെ കാലത്ത് തറക്കല്ലിട്ട വയനാട് മെഡിക്കൽ കോളേജ് മടക്കി മലയിൽ തന്നെ ആരംഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച് . യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി. ഇസ്മയിൽ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഹാരിസ് കണ്ടിയൻ അധ്യക്ഷത വഹിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *