July 16, 2026

പാലിയേറ്റീവ് ദിനത്തിൽ വിദ്യാർത്ഥികളുടെ കൈത്താങ്ങ്

0
IMG-20210115-WA0040.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
പിണങ്ങോട്: പാലിയേറ്റീവ് ദിനത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈത്താങ്ങുമായി വിദ്യാർഥികൾ. പിണങ്ങോട് ഹയർ സെക്കണ്ടറി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്‌കൂൾ പരിസരത്തുള്ള ദയ പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിനെ സഹായിച്ചത്. സ്‌കൂളിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ സീനിയർ ടീച്ചർ ഷീജ ചാക്കോ തുക കൈമാറി. ദയ പെയിൻ ആൻഡ് പാലിയേറ്റീവ് ചെയർമാൻ കുനിയിൽ അബൂബക്കർ ഏറ്റുവാങ്ങി. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി നാസർ എം, പാലിയേറ്റീവ് ട്രെഷറർ നാസർ തുർക്കി , ദയ പ്രസിഡന്റ് ഷാഹിന പി കെ, അധ്യാപകരായ കൃഷ്ണദാസ് ടി, അജ്മൽ സാദിഖ് വോളന്റിയേഴ്‌സ് ആയ അഞ്ജന കെ, അപർണ വിനോദ്, കീർത്തന ലക്ഷ്മി , ജിജിന ബെന്നി, മുഹമ്മദ് അഫ്‌സീർ, മുഫലിഹ് എം എന്നിവർ സംബന്ധിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഇസ്മായിൽ തോട്ടോളി ചടങ്ങിന് നന്ദി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *