March 29, 2024

എല്ലാ യോഗ്യതയുമുണ്ടായിട്ടും നിയമനം നല്‍കാതെ പി.എസ്.സി വഞ്ചിച്ചെുവെന്ന് ആരോപിച്ച് ആദിവാസി ഉദ്യോഗാർത്തികൾ പ്രതിഷേധിച്ചു.

0
Img 20210115 Wa0395.jpg
കല്‍പ്പറ്റ: പി.എസ്.സി ചെയര്‍മാന്‍ പങ്കെടുത്ത നിയമന ഉത്തരവ് കൈമാറല്‍ ചടങ്ങിനിടെ റാങ്ക് ലിസ്റ്റില്‍ നിന്നും പുറത്താക്കപ്പെട്ട ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. എല്ലാ യോഗ്യതയുമുണ്ടായിട്ടും തങ്ങള്‍ക്ക് നിയമനം നല്‍കാതെ പി.എസ്.സി വഞ്ചിച്ചെുവെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ പരിപാടി നടന്ന പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധിച്ചത്. വയനാട് ജില്ലയിലെയും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ്, വണ്ടൂര്‍, അരീക്കോട് ബ്ലോക്കുകളിലെയും പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെയും വനാന്തരങ്ങളിലെയും വനാതിര്‍ത്തികളിലെയും സെറ്റില്‍മെന്റ് കോളനികളില്‍ വസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി കാറ്റഗറി നമ്പര്‍ 8/2020, 9/2020 എന്നീ തസ്തികകളിലേക്ക് എഴുത്ത് പരീക്ഷയില്ലാതെ നടത്തിയ നിമനത്തിലാണ് വനത്തിനുള്ളില്‍ താമസിക്കുന്നവരടക്കമുള്ള ഉദ്യോഗാര്‍ഥികള്‍ പുറത്തായത്. മതിയായ യോഗ്യതകളുണ്ടായിട്ടും തങ്ങളെ തഴഞ്ഞ പി.എസ്.സിയുടെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഉദ്യോഗാര്‍ഥികളുടെ സമരം. ഫിസിക്കല്‍ ടെസ്റ്റില്‍ മിനിമം മൂന്നെണ്ണത്തില്‍ വിജയിക്കണമെന്ന മാനദണ്ഡം പി.എസ്.സി മഖുവിലക്കെടുത്തില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. വനത്തിലോ വനത്തിന് സമീപത്തോ താമസിക്കുന്നവര്‍ക്കെന്ന് ഉത്തരവില്‍ പറഞ്ഞിട്ടും നഗരങ്ങളിലടക്കം താമസിക്കുന്നവര്‍ക്ക് നിയമനാനുമതി നല്‍കിയെന്നും ഇവര്‍ പറയുന്നു. ഐ.റ്റി.ഡി.പിയും വനംവകുപ്പും ഇതില്‍ ഒത്തുകളിച്ചുവെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ സംഷാദ് മരക്കാര്‍, ജില്ലാ പഞ്ചായത്തംഗവും െക.എസ്.യു ജില്ലാ പ്രസിഡന്റുമായ അമല്‍ ജോയ്, സാലി റാട്ടക്കൊല്ലി, സിറിള്‍ ജോസ്, ഡിന്റോ ജോസ്, യൂനുസ് അലി തുടങ്ങിയ പ്രവര്‍ത്തകരാണ് പ്രതിഷേധത്തിനെത്തിയവര്‍ക്ക് പിന്തുണലുമായി എത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *