October 6, 2024

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പോലീസ് ലാത്തി വീശി

0

.

കല്‍പ്പറ്റ : വയനാട് മെഡിക്കല്‍ കോളേജ് ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്ന് ആവശ്യപ്പെട്ട്‌ യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം മണ്ഡലം കമ്മിറ്റി സമാധനപരമായി നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ലാത്തി വീശി. യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് എബിന്‍ മുട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ എൻ.ഡി. അപ്പച്ചന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നിര്‍ദിഷ്ട മെഡിക്കല്‍ കോളേജ് നടപ്പിലാക്കാന്‍ കഴിയാത്തത് എൽ.ഡി.എഫ്.  സര്‍ക്കാരിന്റെയും സ്ഥലം എം.എൽ.എ യുടെയും കഴിവ് കേടാണെന്നും ഇത് വയനാടിനോടുള്ള അവഗണന ആണെന്നും ഉദ്ഘാടകന്‍ പറഞ്ഞു.  കെ.എസ്.യു.  സംസ്ഥാന വൈസ് പ്രസിഡണ്ട് ജഷീര്‍ പള്ളിവയല്‍ മുഖ്യ പ്രഭാഷണം നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ യോഗത്തിന് ആശംസയര്‍പ്പിച്ചു. യുത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറിമാരായ അഗസ്റ്റില്‍ പുല്‍പ്പള്ളി, ജിജോ പൊടിമറ്റത്തില്‍, രോഹിത് ബോദി , സിജു പൗലോസ്, അരുണ്‍ ദേവ് , വിനോജ്, ആല്‍ഫിന്‍, അനീഷ്, മുനീര്‍ , ജിനീഷ് വര്‍ഗ്ഗീസ്, ഷഹീര്‍ വൈത്തിരി, ഷിജു ഗോപാല്‍, നയീം, സാലി റാട്ടക്കൊല്ലി, സുനീര്‍ , അഖില്‍ ജോസ് പുത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ ആണ് പോലീസ് ലാത്തി വീശിയത്. യുത്ത് കോണ്‍ഗ്രസ് നേതാക്കളായ എബിന്‍ മുട്ടപ്പള്ളി, ജഷീര്‍ പള്ളിവയല്‍, അഗസ്റ്റിന്‍ പുല്‍പ്പള്ളി, അരുണ്‍ ദേവ് , രോഹിത് ബോദി , അജയ് ജോസ് പാറപ്പുറം, സിജു പൗലോസ്, ആല്‍ഫിന്‍, ഹര്‍ഷല്‍ , ജിത്ത്, അതുല്‍ , ജിനീഷ് വര്‍ഗ്ഗീസ് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *