April 26, 2024

പെന്‍ഷന്‍ ലഭിക്കാത്തവര്‍ ബാങ്കുകളുമായി ബന്ധപ്പെടണം

0
 കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും എസ്.ബി.ഐ ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ കൈപ്പറ്റി വന്നിരുന്ന 4800 ഓളം കയര്‍ തൊഴിലാളി പെന്‍ഷന്‍കാരുടെ ഡിസംബര്‍ മാസത്തെ  പെന്‍ഷന്‍ തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാല്‍ വിതരണം ചെയ്യാനാകാതെ ബാങ്കില്‍ നിന്നും ബോര്‍ഡിന് തിരികെ ലഭിച്ചിരിക്കുന്നു. ബാങ്ക് അക്കൗണ്ട് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്ന പെന്‍ഷന്‍കാരില്‍ മുന്‍ മാസങ്ങളിലെ പെന്‍ഷന്‍ തുക ലഭിക്കാത്തവര്‍ അവരുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് അക്കൗണ്ടിലെ പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം ബന്ധപ്പെട്ട ക്ഷേമനിധി ഓഫീസുകളില്‍ വിവരം അറിയിക്കണം. ബാങ്ക് അക്കൗണ്ടുകളിലെ ന്യൂനത പരിഹരിച്ചാല്‍ മാത്രമേ തിരികെ വന്ന മുന്‍ മാസത്തെ പെന്‍ഷന്‍ തുകയും തുടര്‍ന്നുളള മാസങ്ങളിലെ പെന്‍ഷന്‍ തുകയും ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭിക്കുകയുളളൂവെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
എസ്.ബി.ഐയുടെ സീറോ ബാലന്‍സ്, ജനപ്രിയ അക്കൗണ്ടുകളിലെ അനുവദനീയമായ വാര്‍ഷിക പരിധിയിലധികം നീക്കിയിരിപ്പും ട്രാന്‍സാക്ഷനും നടന്നിട്ടുളള അക്കൗണ്ടുകളിലാണ് ഇപ്രകാരം പെന്‍ഷന്‍ തുക ക്രഡിറ്റാകാതെ മടങ്ങി വന്നിട്ടുളളത്. പ്രസ്തുത സാഹചര്യത്തില്‍ ബാങ്ക് അക്കൗണ്ടു മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ 2020 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ലഭിക്കാത്തവര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെ തടസ്സങ്ങള്‍ പരിഹരിച്ച് വിവരം ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡ് കാര്യാലയത്തില്‍ അറിയിക്കണം.
*രജിസ്‌ട്രേഷന്‍ നീട്ടി*
കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ നടപ്പാക്കുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗാം 2020-23 ലേക്കുള്ള  രജിസ്‌ട്രേഷന്‍ ജനുവരി 30 വരെ നീട്ടി. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ഇന്നൊവേറ്റര്‍മാരെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതാണ് പദ്ധതി. ഐഡിയ രജിസ്ട്രേഷന്‍ https://yip.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0471 2334472, 2332920.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *