യു.ഡി.എഫ്. പരിപാടികൾ വിജയിപ്പിക്കാൻ മുസ്ലിം ലീഗ് നേതൃയോഗത്തിൻ്റെ ആഹ്വാനം.
കല്‍പ്പറ്റ: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫ് പ്രഖ്യാപിച്ച പരിപാടികള്‍ വന്‍വിജയമാക്കാന്‍ മുസ്‌ലിംലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നിയോജക മണ്ഡലം തലങ്ങളില്‍ നടത്തുന്ന ധര്‍ണ്ണയും, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തുന്ന ഐശ്വര്യ കേരളയാത്രയും, രാഹുല്‍ഗാന്ധി എം.പിയുടെ വയനാട്ടിലെ പരിപാടികളും വന്‍വിജയമാക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിംലീഗ് പ്രതിനിധികളായ എം മുഹമ്മദ് ബഷീര്‍, കെ.ബി നസീമ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. എം.എ മുഹമ്മദ്ജമാല്‍, പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, സി മൊയ്തീന്‍കുട്ടി, പടയന്‍ മുഹമ്മദ്, കെ നൂറുദ്ദീന്‍ സംസാരിച്ചു. എം മുഹമ്മദ് ബഷീര്‍, കെ.ബി നസീമ എന്നിവര്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു.
Leave a Reply