April 25, 2024

വൈഗ അഗ്രി ഹാക്ക് 2021 രജിസ്ട്രേഷന്‍ ജനുവരി 22 മുതല്‍ : ലോഗോ പ്രകാശനം ചെയ്തു

0
1611229817771.jpg
വെബ് സൈറ്റ്, ലോഗോ എന്നിവ കൃഷി മന്ത്രി  പ്രകാശനം ചെയ്തു 
കേരള സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പ് തൃശ്ശൂരില്‍ വച്ച് സംഘടിപ്പിക്കുന്ന വൈഗ അന്താരാഷ്ട്ര ശില്പശാലയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍, കര്‍ഷകര്‍ പൊതുജനങ്ങള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചു കേരളത്തിന്‍റെ കാര്‍ഷിരംഗത്ത് നടത്തുവാന്‍ പോകുന്ന ഏറ്റവും വലിയ ഹാക്കത്തോണ്‍ മത്സരമാണ് വൈഗ അഗ്രിഹാക്ക് 2021. കൃഷിയുമായി ബന്ധപ്പെട്ട ഭരണ നിര്‍വ്വഹണരംഗം, കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ യുവജന പങ്കാളിത്തം തുടങ്ങിയ മേഖലകളില്‍ നിലവിലുളള വിഷയങ്ങള്‍ക്ക് സാങ്കേതികവും അല്ലാതെയുമുളള പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരള സംസ്ഥാന കൃഷി വകുപ്പ് വൈഗ 2021 നോടനുബന്ധിച്ച് വൈഗ അഗ്രിഹാക്ക് 2021 അവതിരിപ്പിക്കുന്നത്. കേളത്തിന്‍റെ കര്‍ഷിക മേഖല   നേരിടുന്ന പ്രധാനവിഷയങ്ങള്‍ കണ്ടെത്തി അവയെ പ്രോബ്ലം സ്റ്റേറ്റ്മെന്‍റുകള്‍ ആയി അവതരിപ്പിക്കുകയും, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, സ്റ്റാര്‍ട്ട്അപ്പുകള്‍ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് പ്രോബ്ലം സ്റ്റേറ്റ്മെന്‍റുകള്‍ തിരഞ്ഞെടുത്തു പ്രശ്ന പരിഹാര മത്സരത്തില്‍ പങ്കാളികളാകാന്‍ ഹാക്കത്തോണ്‍ അവസരം നല്‍കുന്നു. വൈഗ അഗ്രിഹാക്കിന്‍റെ വെബ്സൈറ്റും  ലോഗോയും നിയമസഭ മീഡിയാഹാളില്‍ വെച്ച് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പ്രകാശനം ചെയ്തു. കൃഷി ഡയറക്ടര്‍ ഡോ. കെ. വാസുകി, കൃഷി അഡീഷണല്‍ ഡയറക്ടര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  
36 മണിക്കൂര്‍ നീണ്ട പ്രശ്ന പരിഹാര മത്സരമായ വൈഗ അഗ്രിഹാക്ക് 2021 കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു ഇടവേളകള്‍ നല്‍കിക്കൊണ്ടായിരിക്കും നടത്തപ്പെടുന്നത്. സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുളള ഹാക്കത്തോണില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍/ പൊതുജനങ്ങള്‍/ പ്രൊഫഷണലുകള്‍/ സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിങ്ങനെ മൂന്നു കാറ്റഗറിയായി മത്സരങ്ങള്‍ നടത്തുന്നത്. ടീമുകള്‍ക്ക് വിദഗ്ധ നിര്‍ദ്ദേശം നല്‍കുന്നതിനും, സൊല്യൂഷനുകളിലേക്ക്  എത്തുന്നതിനുളള സഹായം നല്‍കുന്നതിനായി മെമ്പര്‍മാരുടെ പാനല്‍ ഇതിന്‍റെ ഭാഗമായി സജ്ജീകരിക്കും. 
ംംം.്മശഴമമഴൃശവമരസ.ശി എന്ന ഔദ്യോഗിക വെബ് സൈറ്റ് മുഖേന ടീമുകള്‍ക്ക് ജനുവരി 22 മുതല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് ജനുവരി 31 വരെ പ്രോബ്ലം സ്റ്റേറ്റ്മെന്‍റുകള്‍ തിരഞ്ഞെടുത്ത് അവയ്ക്കുളള പരിഹാരം നിര്‍ദ്ദേശിക്കാവുന്നതാണ്. രണ്ടു മുതല്‍ അഞ്ചുപേര്‍ വരെ അടങ്ങുന്നതായിരിക്കും ഒരു ടീം. വിദഗ്ധരടങ്ങുന്ന ജൂറി പാനല്‍ ഏറ്റവും മികച്ച 20 ടീമുകളെ വീതം ഓരോ കാറ്റിഗറിയില്‍ നിന്നും തെരഞ്ഞെടുക്കുന്നു. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ 2021 ഫെബ്രുവരി 11 മുതല്‍ 13 വരെ തൃശ്ശൂരില്‍ വച്ച് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരക്കുന്നതായിരിക്കും. തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജാണ് ഹാക്കത്തോണ്‍ വേദി. മത്സരാര്‍ത്ഥികള്‍, അവര്‍ നിര്‍ദ്ദേശിച്ച പ്രശ്ന പരിഹാരം (സൊല്യൂഷന്‍) പ്രായോഗിക തലത്തിലേയ്ക്ക് എത്തിക്കാവുന്ന വിധം വികസിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യണം. വ്യത്യസ്ഥ ഘട്ടങ്ങളായി നടക്കുന്ന വിലയിരുത്തലില്‍ മികച്ച 10 ടീമുകളെ വീതം പവര്‍ ജഡ്ജ്മെന്‍റ് എന്ന അവസാന റൗണ്ടിലേക്ക് കണ്ടെത്തുന്നു. പവര്‍ ജഡ്ജ്മെന്‍റ് എന്നറിയപ്പെടുന്ന ഈ റൗണ്ടിലെ വിജയികളാകും ഹാക്കത്തോണ്‍ വിജയികള്‍. 
ഓരോ വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കുന്നു. ഫെബ്രുവരി 14 നു സമ്മാനദാനം നിര്‍വ്വഹിക്കപ്പെടും. തെരഞ്ഞെടുക്കുന്ന നൂതനമായ  ആശയങ്ങളടങ്ങിയ പരിഹാരമാര്‍ഗ്ഗങ്ങള്‍ കൃഷിവകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പില്‍ വരുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതാണ്. 
വൈഗ – 2021
കഴിഞ്ഞ നാല്  വര്‍ഷങ്ങളിലായി കര്‍ഷക ജനത ഒന്നാകെ നെഞ്ചിലേറ്റിയ അന്താരഷ്ട്ര പ്രദര്‍ശനവും സെമിനാറുകളും ഈ വര്‍ഷവും സംസ്ഥാന കൃഷി വകുപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നു. ഓരോ വര്‍ഷവും നാല് ലക്ഷത്തില്‍പരം ജനങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്ന ഈ പരിപാടി കോവിഡ്-19 ന്‍റെ സാഹചര്യത്തില്‍ വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ പരമാവധി ഓണ്‍ലൈനായി സംഘടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ മേളയുടെ പ്രധാന ഇനങ്ങള്‍. വെബിനാറുകള്‍, വെര്‍ച്വല്‍ എക്സിബിഷനുകള്‍, എക്സിബിഷന്‍ ഓണ്‍ വീല്‍സ്, ബിടു ബി മീറ്റുകള്‍, ഹാക്കത്തോണ്‍ (വൈഗ അഗ്രി ഹാക്ക് 2021) ഉദ്ഘാടനവും സമാപന സമ്മേളനവും. (അവാര്‍ഡ് വിതരണം) എന്നിവയാണ്. 
കേരളത്തിലെ കര്‍ഷകര്‍ക്കും കാര്‍ഷിക സംരംഭകര്‍ക്കും തങ്ങളുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് വിപണിയിലെത്തിക്കുന്നതിനായി വെര്‍ച്വല്‍ ബിടുബിമീറ്റ് വൈഗയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. ഏകദേശം 150 ഓളം സംരംഭകരുടെ ഉല്‍പന്നങ്ങള്‍ ഈ ബി ടു ബിയിലൂടെ വിറ്റഴിക്കാന്‍ കഴിയുന്നമെന്ന് പ്രതീക്ഷിക്കുന്നു. അജഋഉഅ, നോര്‍ക്ക, മറ്റ് ഏജന്‍സികള്‍ മുഖേന വിദേശ ഏജന്‍സികളെ കണ്ടെത്തുന്നതിനുളള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കേരളത്തിലെ ഏതൊരു സംരംഭകനും ഈ മീറ്റില്‍ പങ്കെടുത്ത് ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. ഇതിനായി കര്‍ഷകര്‍ വിറ്റഴിക്കാന്‍ ഉദ്ദേശിക്കുന്ന ഉല്‍പന്നം എത്രയാണ് എന്നുളളതും സംരംഭത്തിന്‍റെ വിവരങ്ങളും ംംം.സലൃമഹമമഴൃശരൗഹൗൃലേ.ഴീ്.ശി എന്ന വെബ് സൈറ്റിലോ 8547641200 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സംരംഭങ്ങളെയും ഉല്പന്നങ്ങളെയും കുറിച്ചുളള വീഡിയോകളും കൈമാറേണ്ടതാണ്.    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *