വയനാട് മെഡിക്കല്‍ കോളജിന് എൽസ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കണമെന്ന് കല്‍പ്പറ്റ പൗരസമിതി.


Ad
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിന് വേണ്ടി കല്‍പ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റ് വക ഭൂമി ഏറ്റെടുക്കണമെന്ന് കല്‍പ്പറ്റ പൗരസമിതി. മെഡിക്കല്‍ കോളജിന് അനുയോജ്യമായ ഭൂമി കല്‍പ്പറ്റയില്‍ ഉണ്ടായിട്ടും അത് ഏറ്റെടുക്കാതെ ബോയ്‌സ് ടൗണില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഭാരവാഹികള്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബൈപ്പാസിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമായതിനാല്‍ ഗതാഗത തടസ്സം നേരിടാത്ത സൗകര്യപ്രദമായ 50 ഏക്കര്‍ സ്ഥലമാണ് എലസ്റ്റണ്‍ എസ്റ്റേറ്റ്. സ്ഥലമുടമ 15 ഏക്കര്‍ സൗജന്യമായും 35 ഏക്കര്‍ വിലക്കും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച അപേക്ഷ 2020 ഒക്ടോബര്‍ 21ന് മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, റവന്യൂ മന്ത്രി എന്നിവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഭൂമി പരിശോധിക്കന്‍ പോലും അധികൃതര്‍ തയ്യാറല്ലെന്നും അവര്‍ പറഞ്ഞു. ബോയ്‌സ് ടൗണില്‍ മെഡിക്കല്‍ കോളജ് ആരംഭിച്ചാല്‍ ജില്ലയിലെവിടെ നിന്നും എത്തിപ്പെടാന്‍ പ്രയാസമാണ്. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പുല്‍പ്പള്ളി, ലക്കിടി, എന്നിവിടങ്ങളില്‍ നിന്നും ഏകദേശം തുല്യ ദൂരമാണ് എലസ്റ്റണ്‍ എസ്റ്റേറ്റിലേക്കുള്ളത്. വൈസ് പ്രസിഡന്റ് ജോണി കൈതമറ്റം, ജന. സെക്രട്ടറി സി പി ഉമ്മര്‍ എം ശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *