അക്ഷയ സംരംഭകരായ മുഹമ്മദ് റാഫിയെയും ബിന്ദു ഏലിയാസിനെയും ജില്ലാ ഭരണകൂടം അനുമോദിച്ചു


Ad
ഇ-ഗവേണൻസ് പ്രവർത്തനത്തിനായി സംസ്ഥാന തലത്തിൽ അവാർഡ് നേടിയവരെ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള മൊമൻ്റോ നൽകി അനുമോദിച്ചു.  മികച്ച പ്രവർത്തനം നടത്തിയ അക്ഷയ കേന്ദ്രങ്ങൾക്കായി ഏർപ്പെടുത്തിയ അവാർഡിൽ ഒന്നാം സ്ഥാനം നേടിയ കോറോം അക്ഷയ കേന്ദ്രം സംരംഭകനായ മുഹമ്മദ് റാഫി, രണ്ടാം സ്ഥാനം നേടിയ കോളിയാടി അക്ഷയ കേന്ദ്രം സംരംഭകയായ ബിന്ദു ഏലിയാസ് എന്നിവരെയാണ് അനുമോദിച്ചത്. ഇ-ഗവേണൻസ് രംഗത്തെ നൂതനാശയങ്ങളെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതാണ് ഇ-ഗവേണൻസ് അവാർഡ്. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ഐ.ടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ എസ്. നിവേദ് സന്നിഹിതനായി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *