April 25, 2024

വയനാട്ടിൽ കോവിഡ് വ്യാപനം കൂടുന്നു, ജാഗ്രത കൈവിടരുത് – ജില്ലാ ആരോഗ്യ വിഭാഗം

0
എല്ലാ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും രോഗനിയന്ത്രണ പ്രവർത്തനത്തിൽ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു.
രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിനനുസരിച്ച് ഗോത്ര വിഭാഗങ്ങളിലും വയോജനങ്ങളിലും മറ്റു രോഗങ്ങൾ ഉള്ളവരിലും രോഗപ്പകർച്ച കൂടുതലാവും. ഈ വിഭാഗങ്ങളിൽ മരണനിരക്ക് കൂടാനും സാധ്യത ഏറെയാണ്. ആളുകൾ അടുത്തിടപഴകുന്നതും  ശരിയായ രീതിയിൽ മാസ്ക് ഉപയോഗിക്കാത്തതും ശരിയായ രീതിയിൽ കൈകൾ വൃത്തിയാക്കാത്തതും ആണ് രോഗപ്പകർച്ച കൂടാൻ കാരണം. 
കോവിഡ് ബാധിക്കാതിരിക്കാൻ  ഓരോരുത്തരും ശ്രദ്ധിക്കണം. എന്നാൽ മാത്രമേ വയോജനങ്ങളെയും മറ്റു രോഗങ്ങൾ ഉള്ളവരെയും ഗോത്ര വിഭാഗം ജനങ്ങളെയും രോഗത്തിന്റെ പിടിയിൽനിന്നും മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിയുകയുള്ളൂ. കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ഫോണിൽ ബന്ധപ്പെട്ട് പരിശോധന നടത്തി കോവിഡ് ആണോ എന്ന് ഉറപ്പുവരുത്തണം. പനി, തൊണ്ടവേദന, ചുമ, ജലദോഷം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ വീടുകളിലും പുറത്തും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *