May 16, 2026

വായനാശ്രീ, ഇ – സാക്ഷരത, വിജിലന്റ് ഗ്രൂപ്പ്‌ വാരാചരണം :പദ്ധതികളുടെ ഉദ്ഘാടനം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
 
കുടുംബശ്രീ മിഷനും, ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി നടപ്പാക്കുന്ന വായനാശ്രീ, ഇ – സാക്ഷരത പദ്ധതിയുടേയും വിജിലന്റ് ഗ്രൂപ്പ്‌ വാരാചരണത്തിൻ്റെയും ഉദ്ഘാടനം ഇന്ന് (തിങ്കള്‍) നടക്കും.  മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ രാവിലെ 10.30നാണ് പരിപാടി.  വായനശ്രീ, വിജിലന്റ് ഗ്രൂപ്പ്‌ വാരാചരണം എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ നിർവ്വഹിക്കും. ഇ-സാക്ഷരത പദ്ധതി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യും. 
കുടുംബശ്രീ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വായന ശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വായനാശ്രീ പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര മേളകളും സർഗോത്സവങ്ങളും സംഘടിപ്പിക്കും. കുടുംബശ്രീ പ്രവർത്തകർക്ക് മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവയിലുള്ള പരിജ്ഞാനം വർധിപ്പിക്കുന്നതിനാണ് ഇ-സാക്ഷരത പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ മങ്ങാടൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. സാജിത, എ.ഡി.എം.സി വാസു പ്രദീപ്, ജനപ്രതിനിധികൾ, സാംസ്‌കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *