April 25, 2024

വയനാടിന് അഭിമാനനേട്ടമായി ഡോക്ടർ ധനഞ്ജയ് ദിവാകർ സാംഗ് ദോക്ക് പത്മശ്രീ : കലക്ടർ വീട്ടിലെത്തി അഭിനന്ദിച്ചു

0
1611630213873.jpg
: കൽപ്പറ്റ: വയനാടിന് അഭിമാനനേട്ടമായി ഡോക്ടർ ധനഞ്ജയ് ദിവാകർ സാംഗ് ദോക്ക്  പത്മശ്രീ. 1980ൽ വയനാട്ടിലെത്തിയ അദ്ധേഹം പിന്നാക്ക ജനതയുടെ ആരോഗ്യ മേഖലയിൽ ഊന്നൽ നൽകിയാണ് പ്രവർത്തിച്ചിരുന്നത്. ഈ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഡോക്ടർക്ക് പത്മശ്രീ നൽകി രാജ്യം ആദരിച്ചത്. മുട്ടിൽ വിവേകാനന്ദ ആശുപത്രിയിൽ അരിവാൾ രോഗികൾ ഉൾപ്പെടെയുള്ളവരെ ചികിത്സിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കഴിഞ്ഞ 40. വർഷമായി ഇവിടെ സേവനം ചെയ്യുകയാണ്. ജനറൽ മെഡിസിനിൽ പ്രാഗൽഭ്യം നേടിയിട്ടുള്ള 64കാരനായ ഈ നാഗ്പൂർകാരൻ
 വയനാട്ടിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുകയാണ്. . ആദിവാസി വിഭാഗങ്ങളില്‍ മാത്രം കണ്ടുവരുന്ന അരിവാള്‍ രോഗത്തെക്കുറിച്ച് ഡോ. ധനഞ്ജയ് ദിവാകര്‍ സാംഗ്ജിയോ നടത്തിയ കണ്ടെത്തലുകള്‍ ദേശീയതലത്തില്‍ ശ്രദ്ധനേടിയിരുന്നു. ചുവപ്പ് രക്താണുക്കള്‍ അരിവാള്‍ പോലെ വളഞ്ഞ് പ്രവര്‍ത്തനം നിലച്ച് പെട്ടന്ന് 
രോഗികളുടെ ആയുസ് തീരുന്നതാണ് അരിവാള്‍ രോഗമെന്ന് കണ്ടെത്തി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസി (എ.ഐ.എം.എസ്)നെ അറിയിച്ചത് ഡോ. ധനജ്ഞയ് ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എ.ഐ.എം.എസ്. വയനാട്ടിലെ അരിവാള്‍ രോഗികള്‍ക്കായി നാലുവര്‍ഷത്തെ പ്രോജക്ട് അനുവദിച്ചിരുന്നു. 1980 കളിലാണ് ഡോക്ടര്‍ വയനാട്ടിലെത്തിയത്. ആരോഗ്യ സേവനത്തിനൊപ്പം തന്നെ ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനു വേണ്ടിയുള്ള പദ്ധതികളും അദേഹത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുകയാണ്. 
ജനറല്‍ മെഡിസിനില്‍ സ്‌പെഷ്യലൈസ് ചെയ്ത ഡോക്ടര്‍ കുടുംബസമേതം വര്‍ഷങ്ങളായി വയനാട്ടിലാണ് താമസം.  ഭാര്യ സുജാത വീട്ടമ്മയാണ്. നാഗ്പൂരില്‍ എന്‍ജിനീയറായ അതിഥി, ഡോ ഗായത്രി എന്നിവരാണ് മക്കള്‍. പുരസ്‌ക്കാര വിവരമറിഞ്ഞ് വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഇന്നലെ രാത്രി വസതിയിലെത്തി ഡോക്ടറെ അനുമോദനമറിയിച്ചു.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *