ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളജ് പ്രവർത്തനം ഉടൻ ആരംഭിക്കണം: ജനകീയ കൂട്ടായ്മ


Ad
 മാനന്തവാടി: ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളജ് പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് റെസിൻ്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. മാനന്തവാടിയിലെ വിവിധ റസിഡൻസ് അസോസിയേഷനുകളും ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ പ്ലക്കാർഡുകളുമേന്തി നടത്തിയ പ്രകടനം നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു മാനന്തവാടി നഗരസഭാ ഉപാധ്യക്ഷൻ പി.വി.എസ്. മൂസ ഉദ്ഘാടനം ചെയ്തു. ടാഗോർ റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് സൈമൺ കുടക്കച്ചിറ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, പി.വി.ജോർജ്,  എം. നാരായണൻ, മെഡിക്കൽ കോളജ് കർമ സമിതി ഭാരവാഹികളായ ബാബു ഫിലിപ്പ്, എ.കെ. ആൻ്റണി, കെ. ഉസ്മാൻ, കെ.എം. ഷിനോജ്, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ജോസ് കല്ലുവേലിൽ, രാജൻ ഒഴുകയിൽ, മോഹൻദാസ്, ഉഷ ടീച്ചർ, സുസ്മിത രമേഷ്, സുസ്മിത രമേഷ്, സുധാകരൻ എന്നിവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *