എടവകയെ താലൂക്കിലെ ആദ്യ ഹരിത ഓഫീസ് ആയി പ്രഖ്യാപിച്ചു: മൂന്ന് ആശുപത്രികളും ‘എ’ ഗ്രേഡ് നിറവിൽ


Ad
എടവക : ഹരിത കേരളം മിഷൻ , ശുചിത്വ മിഷൻ എന്നീ  ഏജൻസികളുടെ സഹകരണത്തോടെ ഗ്രീൻ പ്രോട്ടോക്കോൾ മാനദണ്ഡപ്രകാരം നടത്തിയ ഹരിത ഓഡിറ്റിൽ മികച്ച സ്കോറോടെ എടവക ഗ്രാമ പഞ്ചായത്ത് മാനന്തവാടി താലൂക്കിലെ ആദ്യ ഹരിത ഓഫീസ്സായി പ്രഖ്യാപിക്കപ്പെട്ടു. ഘടക സ്ഥാപന ങ്ങളായ  വാളേരി ഹോമിയോ ആശുപത്രി, എടവക കുടുംബാരോഗ്യകേന്ദ്രം, ദ്വാരക ആയൂർവേദ ആശുപത്രി എന്നിവ  ഉന്നത നിലവാരമായ എ ഗ്രേഡ് കരസ്ഥമാക്കി ഹരിത ഓഫീസ്സുകളായി മാറി. 
        എടവക ഗ്രാമ പഞ്ചായത്ത് സ്വരാജ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഹരിത ഓഫീസ് പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും ഹരിത കർമ സേനയ്ക്കുള്ള ചെക്ക് കൈമാറ്റവും നിർവ്വഹിച്ചു.
   ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് ജoസീറ ശിഹാബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെൻസി ബിനോയി, പഞ്ചായത്ത് മെമ്പർമാരായ അഹമ്മദ് കുട്ടി ബ്രാൻ, ഗിരിജ സുധാകരൻ, എം.കെ.ബാബുരാജ്, വിനോദ് തോട്ടത്തിൽ, ലിസ്സി ജോൺ, സെക്രട്ടറി പി, കെ.ബാലസുബ്രഹ്മണ്യൻ, സി.ഡി.എസ് ചെയർപേഴ്സൺ പ്രിയ വീരേന്ദ്രകുമാർ, എം.ഷൈജിത്ത്, അജ്മൽ.കെ പ്രസംഗിച്ചു. ദ്വാരക സബ്ട്രഷറി, നല്ലൂർ നാട് അംബേദ്ക്കർ മെമ്മോറിയൽ റെസിഡൻഷ്യൽ സ്കൂൾ, എടവക കൃഷിഭവൻ എന്നീ സ്ഥാപനങ്ങൾ ബി ഗ്രേഡോടു കൂടിയ ഹരിത ഓഫീസ്സുകളായും പ്രഖ്യാപിക്കപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *