September 18, 2026

പദ്മശ്രീ പുരസ്കാരം നേടിയ ഡോ. സഗ്ദേവിനെ ഡബ്ല്യു.എം.ഒ. ഐ.ജി. കോളേജ് ആദരിച്ചു

0
IMG-20210126-WA0519.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  ഇത്തവണത്തെ പദ്മശ്രീ പുരസ്കാരം നേടിയ ഡോ.സഗ്ദേവിനെ പനമരം കൂളിവയൽ ഡബ്ല്യു.എം.ഒ. ഐ.ജി
 കോളജ് ആദരിച്ചു. വയനാട്ടിലെ ആദിവാസികൾക്ക്  സൗജന്യ ചികിൽസയുമായി മഹാരാഷ്ട്രയിൽ നിന്നെത്തിയ ഡോക്ടർ കഴിഞ്ഞ 40 വർഷമായ  നിർധനരായ രോഗികൾക്ക് സൗജന്യ നിരക്കിലാണ് ചികിൽസ നടത്തിവരുന്നത്.അന്യസംസ്ഥാനക്കാരനായഡോക്ടർ കേരളത്തിലെ ആദിവാസികളോടും ദരിദ്രരോടും കാണിക്കുന്ന അർപ്പണബോധം മാതൃകാപരമാണെന്ന് ഐ.ജി. കോളജ് പ്രിൻസിപ്പൽ 
ഡോ. അബ്ദുൽ അസീസ് വിശേഷിപ്പിച്ചു. ചടങ്ങിൽ മാനേജ്മെൻ്റ് പ്രതിനിധി ഡോ. കെ ടി അഷറഫ്,സ്റ്റാഫ് അംഗങ്ങൾ, എൻ.എസ്.എസ്. വാളണ്ടിയേഴ്സ് തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *