കെ.സി.വൈ.എം. കർഷകർക്ക് ഐക്യദാർഢ്യവും ധീരജവാന്മാർക്ക് ആദരവും അർപ്പിച്ചു.


Ad
 
 
കെ.സി.വൈ.എം  മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ  ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യൻ മണ്ണിൽ വീര മൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരവ് അർപ്പിച്ചു കൊണ്ടും കാക്കവയൽ ജവാൻ സ്മ്യതി മണ്ഡപത്തിൽ സലാമീ 2021 സമ്മേളനം സംഘടിപ്പിച്ചു.. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടയ്ക്കാതടത്തിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ണിൽ പണിയെടുക്കുന്ന കർഷകനും അതിർത്തി കാക്കുന്ന ധീര ജവാൻമാരും നാടിന്റെ സമ്പത്തും കരുത്തുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൽപ്പറ്റ ഫെറോന വികാരി റവ.ഫാ. സോമി വടയപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനതയുടെ 70 ശതമനത്തോളം വരുന്ന കർഷക ജനതയുടെ കഠിന പരിശ്രമമാണ് ഇന്ത്യ മഹാരാജ്യത്തിന്റെ നിലനിൽപ്പെന്നും രാജ്യത്തിന്റെ കാവലാളുകളായ സൈനികരെ ബഹുമാനിക്കേണ്ടതും ആദരിക്കേണ്ടതും ഇന്നിന്റെ അവിശ്യകതയാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.   രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൽ ചിറക്കത്തോട്ടത്തിൽ ആമുഖ പ്രഭക്ഷണം നടത്തി.മുൻ രൂപത പ്രസിഡന്റ് മാത്യു തറയിൽ മുഖ്യ പ്രഭാഷണം നടത്തി , ഫാ. തോമസ് ജോസഫ് തേരകം കർഷക പ്രതിനിധിയായ  ബേബി കൈനക്കുടിയിലിനെ പൊന്നാടയണിച്ച് അദരിച്ചു. കർഷകരുടെ കാർഷിക മേഖലയിലെ പ്രതിസന്ധികളെയും പോരയ്മകളെയും കുറിച്ചും ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യാദർഢ്യവും പ്രഖ്യാപിച്ച് കൊണ്ട് ബേബി കൈനക്കുടിയിൽ സംസാരിച്ചു. 
ജനറൽ സെക്രട്ടറി ജിയോ ജെയിംസ് മച്ചുകുഴി, സെക്രട്ടറി റ്റെസിൻ വയലിൽ, ട്രഷറർ അഭിനന്ദ് കൊച്ചുമലയിൽ, കോർഡിനേറ്റർ ജിജിന കറുത്തേടത്ത്, , അനിമേറ്റർ സി. സാലി ആൻസ് സി.എം.സി, കൽപ്പറ്റ മേഖല പ്രസിഡന്റ് അനുഗ്രഹ് അറക്കൽ, ബത്തേരി മേഖല പ്രസിഡന്റ് വിബിൻ അപ്പക്കാട്ട്, നടവയൽ പ്രസിഡന്റ് അനിൽ അമ്പലത്തിങ്കൽ, രൂപത  സിൻഡിക്കേറ്റ് റ്റിബിൽ പാറയ്ക്കൽ  എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *