എസ്.ടി.പ്രൊമോട്ടര്‍ അപേക്ഷ ക്ഷണിച്ചു


Ad
പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ എസ്.ടി.പ്രൊമോട്ടര്‍ ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 8 ന് രാവിലെ 11 ന്  സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കും.  പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: എട്ടാം ക്ലാസ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 25 നും 50 നും ഇടയില്‍.  ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 04936 221074.
*ടെണ്ടര്‍ ക്ഷണിച്ചു*
സുല്‍ത്താന്‍ ബത്തേരി ജി.വി.എച്ച്.എസ് (ടി.എച്ച്.എസ്)  എന്‍.എസ്.ക്യൂ.എഫ്. ലാബിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ vhsths.sby@gmail.com, http/gvhsthsbathery.in/ എന്നിവയില്‍ ലഭിക്കും അവസാന തീയതി ഫെബ്രുവരി 8 ഉച്ചയ്ക്ക് 12 വരെ.
*സൗജന്യ കോവിഡ് ചികിത്സ*
ജില്ലയിലെ കോവിഡ് ടര്‍ഷ്യറി കെയര്‍ സെന്ററായ ഡി.എം. വിംസ് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇല്ലാത്തവര്‍ക്കും കോവിഡ് ചികിത്സ സൗജന്യം. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള റഫറല്‍ കത്ത് ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുകയെന്ന് ജില്ലാ പ്രൊജക്ട് കോഓഡിനേറ്റര്‍ വിപിന്‍ മാത്യു അറിയിച്ചു. അതത് പ്രദേശങ്ങളിലെ മെഡിക്കല്‍ ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ റഫറല്‍ കത്താണ് നല്‍കേണ്ടത്. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉള്ളവര്‍ക്ക് നിലവില്‍ വിംസ് ആശുപത്രിയില്‍ കോവിഡ് ചികിത്സ സൗജന്യമാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *