March 29, 2024

രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ തീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക

0
D.jpg

കമ്പളക്കാട്: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ഒന്നര പതിറ്റാണ്ടായി റിപ്പപ്ലിക് ദിനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിവരുന്ന മനുഷ്യജാലിക വയനാട്ടില്‍ ഇത്തവണയും ശ്രദ്ധേയമായി. രാജ്യത്തിന്റെ പ്രൗഢമായ പാരമ്പര്യവും പൈതൃകവും സംരക്ഷിച്ച് രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഭരണഘടനാപരമായ അവകാശങ്ങള്‍ വകവെച്ച് നല്‍കണമെന്ന് അധികാരികളെ ഉണര്‍ത്തിയ ജാലിക നാം ഇന്ത്യക്കാര്‍ നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പിനായി മതത്തിന്റേയോ ജാതിയുടെയോ വേലിക്കെട്ടുകളില്ലാതെ സൗഹൃദം തീര്‍ക്കണമെന്ന് ഉല്‍ബോധിപ്പിച്ചാണ് അവസാനിച്ചത്. സംഗമം പാണക്കാട് സയ്യിദ് മുനവ്വറലി ശിാഹബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുജ്തബ ഫൈസി ആനക്കര പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര്‍ അനുഗ്രഹപ്രഭാഷണം നടത്തി. വൈകിട്ട് നാലിന് പള്ളിമുക്ക് ജുമാമസ്ജിദ് പരിസരത്ത് നിന്ന് ജാലിക പ്രകടനം ആരംഭിച്ചു. പ്രകടനം ടൗണ്‍ ചുറ്റിയാണ് സമ്മേളന നഗരിയിലെത്തിയത്. തുടര്‍ന്ന് നടന്ന മനുഷ്യജാലികയില്‍ ജില്ലാ പ്രസിഡന്റ് മുഹ്യിദ്ധീന്‍കുട്ടി യമാനി അധ്യക്ഷനായി. പ്രാര്‍ഥനക്ക് സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് വാഫി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യാതിഥിയായി. ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, സ്വാഗതസംഘം ചെയര്‍മാന്‍ മൊയ്തുട്ടി ഹാജി കാവുങ്ങല്‍ സംസാരിച്ചു. സമസ്ത നേതാക്കളായ എസ് മുഹമ്മദ് ദാരിമി, ഇബ്രാഹിം ഫൈസി, പോള ഇബ്രാഹിം ദാരിമി, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, അശ്‌റഫ് ഫൈസി, പി.സി ഇബ്രാഹിം ഹാജി, മുജീബ് ഫൈസി, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി, കണിയാമ്പറ്റ പഞ്ചായത്തംഗം നുരിഷ ചേനോത്ത്, സ്വാഗതസംഘം ട്രഷറര്‍ വി.പി ഖാസിം ഹാജി, അസീസ് ഹാജി കോട്ടേക്കാരന്‍, കെ മുഹമ്മദ്കുട്ടി ഹസനി, കെ.എ നാസര്‍ മൗലവി, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് കെ ഹാരിസ്, സി.പി ഹാരിസ് ബാഖവി, സി കുഞ്ഞബ്ദുല്ല ഹാജി, എ.കെ സുലൈമാന്‍ മൗലവി, മമ്മുട്ടി മാസ്റ്റര്‍, ഖാസിം ദാരിമി, അയ്യൂബ് മാസ്റ്റര്‍, കമ്പളക്കാട് മഹല്ല് ഖത്തീബ് മുസ്തഫ ഫൈസി, ശാഹിദ് ഫൈസി സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *