നിര്‍ദ്ദിഷ്ട തൊണ്ടാര്‍ പദ്ധതി സംബന്ധിച്ച് സി.പി എമ്മും സ്ഥലം എം എല്‍.എ യും നിലപാട് വ്യക്തമാക്കണമെന്ന് യു.ഡി.എഫ്.


Ad
നിര്‍ദ്ദിഷ്ട തൊണ്ടാര്‍ പദ്ധതി സംബന്ധിച്ച് സി.പി എമ്മും  സ്ഥലം എം എല്‍.എ യും നിലപാട് വ്യക്തമാക്കണമെന്നും പദ്ധതി നടപ്പിലാക്കാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും യു ഡി എഫ് മാനന്തവാടി നിയാജക മണ്ഡലം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നിലവില്‍ വയനാട്ടിലുള്ള രണ്ട് ജല പദ്ധതികള്‍ കൊണ്ട് കര്‍ഷകര്‍ക്ക് യാതൊരു പര്യോജനവും ലഭിക്കാത്ത സാഹചര്യത്തില്‍ പിന്നെയും പദ്ധതികള്‍ കൊണ്ടു വരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നേതാക്കള്‍ പറഞ്ഞു.
ബാണാസുര,കാരാപ്പുഴ പദ്ധതികള്‍ പൂര്‍ത്തീകരിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജില്ലയിലെ കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമായിട്ടില്ല.എടവക,വെള്ളമുണ്ട,തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങളെ കുടി ഒഴിപ്പിച്ചാണ് തൊണ്ടാര്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.ഏക്കര്‍ കണക്കിന് കൃഷി ഭൂമിയും വെള്ളത്തിനടിയിലാവും.പ്രാഥമിക പരിസ്ഥിതി പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്.പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ നിലവില്‍ ആശങ്കയിലാണ്.ഇവരുടെ ആശങ്കകള്‍ അകറ്റാതെ പദ്ധതിയുമായി മുന്നോട്ട് പോവാന്‍ അനുവദിക്കില്ലെന്നും പദ്ധതിക്കെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഭാരവാഹികളായ പി കെ ജയലക്ഷമി,കെ.ജെ. പൈലി, പി.കെ.അമീന്‍ വെള്ളമുണ്ട, എച്ച് ബി.പ്രദീപന്‍മാസ്റ്റര്‍,പി ചന്ദ്രന്‍,കേളോത്ത് അബ്ദുള്ള,എസ് എം പ്രമോദ്മാസ്റ്റര്‍,ബ്രാന്‍ അഹമ്മദ് കുട്ടി എന്നിവര്‍ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *