April 18, 2024

വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയ്ക്ക് വയനാട് ജില്ലയിൽ തുടക്കമായി

0
വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രിക്കുന്നതിനായി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയ്ക്ക് ജില്ലയിൽ തുടക്കമായി. 2030 ഓടെ വൈറൽ ഹെപ്പറ്റൈറ്റിസ് – സിയുടെ നിവാരണം, വൈറൽ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ  എന്നിവ മൂലമുള്ള മരണനിരക്കും, രോഗാവസ്ഥയും കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടപ്പാക്കുന്നത്. ജില്ലയിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിലാണ് ചികിത്സാ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ഗർഭിണികളിൽ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധന സൗജന്യമായി നടത്തുന്നതിനായി എല്ലാ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും, പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാവരും ചികിത്സ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *