April 28, 2026

തൊണ്ടർനാട് പരിശോധനയില്ല: വെള്ളമുണ്ടയിൽ കോവിഡ് പരിശോധനക്ക് തിരക്കോട് തിരക്ക്.

0
IMG-20210127-WA0170.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൃത്യമായ ദിവസങ്ങളിൽ ആന്റിജൻ പരിശോധന നടത്തി സമ്പർക്ക രോഗികളെ കണ്ടെത്തുകയും, കൂടുതൽ ആളുകളിലേക്ക് രോഗം പടരാതിരിക്കാൻ വേണ്ടിയാണ്.  കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ ആന്റിജൻ പരിശോധന കിറ്റുകൾ നൽകുന്നത്. എന്നാൽ തൊണ്ടർനാട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ എല്ലാ സൗകര്യങ്ങളും ആന്റിജൻ കിറ്റുകൾ ഉണ്ടെങ്കിലും കൃത്യമായ പരിശോധന നടക്കുന്നില്ല എന്ന ആരോപണമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.  കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറിക്ക്  കോവിഡ് ബാധിച്ചിരുന്നു. സെക്രട്ടറി അടക്കം വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ആണ് പരിശോധന നടത്തിയത്.  നൂറോളം ആളുകൾ ആണ് ഇന്ന് വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്ക് എത്തിയത്. ഇതിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പരിശോധനയ്ക്ക്എത്തിയിരുന്നു. ഇന്ന് പരിശോധനയ്ക്കെത്തിയ ഭൂരിഭാഗം ആളുകളും തൊണ്ടർനാട് പഞ്ചായത്തിൽ പെട്ട ആളുകളാണ്. എല്ലാ ദിവസങ്ങളിലും വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രത്തിൽ പരിശോധന നടക്കുന്നുണ്ടെങ്കിലും.  തൊട്ടടുത്ത പഞ്ചായത്തായ തൊണ്ടർനാട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ കൃത്യമായി പരിശോധന നടക്കാത്തത്. കിലോമീറ്ററോളം താണ്ടി വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിനെ  ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗ ലക്ഷണം ഉള്ള ആളുകൾക്കും സമ്പർക്കത്തിൽ പെട്ട ആളുകൾക്കും ഇപ്പോഴുള്ളത്. ഇരു പഞ്ചായത്തുകളിലെയും ആളുകൾ എത്തുന്നതും. മറ്റു പരിശോധനകൾ കായും ഇവിടെയെത്തുന്ന രോഗികൾ കൂടി ആവുന്നതോടെ വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. തൊണ്ടർനാട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ പരിശോധന കൃത്യമായി നടത്തണമെന്ന ആവശ്യം ആണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *